Above Pot

സി.കെ നാണുവിനെ ജനതാദള്‍ എസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു.

തിരുവനന്തപുരം: വടകര എംഎ‍ല്‍എ സി.കെ നാണുവിനെ ജനതാദള്‍ എസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. അധ്യക്ഷനെ സംബന്ധിച്ച്‌ പാര്‍ട്ടിയിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് സി.കെ നാണുവിനെ തെരഞ്ഞെടുത്തത്. അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് മാത്യു ടി തോമസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

First Paragraph  728-90

കെ.കൃഷ്ണന്‍കുട്ടി മന്ത്രിയായ സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. മാത്യു ടി തോമസിനെ നിയമസഭാ കക്ഷി നേതാവായും തിരഞ്ഞെടുത്തിട്ടുണ്ട്. സി.കെ.നാണുവായിരുന്നു നേരത്തെ ഈ പദവി വഹിച്ചിരുന്നത്.അധ്യക്ഷ സ്ഥാനത്തെചൊല്ലി പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറെ നാളായി തര്‍ക്കം നിലനിന്നിരുന്നു.

Second Paragraph (saravana bhavan

മാത്യു ടി തോമസ്, കെ കൃഷ്ണന്‍ കുട്ടി തുടങ്ങിയവരുമായി എച്ച്‌.ഡി ദേവഗൗഡ നടത്തിയ ചര്‍ച്ചയില്‍ തന്നെ പുതിയ സംസ്ഥാന അധ്യക്ഷനെ കുറിച്ച്‌ ധാരണയായിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് തനിക്ക് താത്പര്യമില്ലെന്ന് മാത്യു ടി തോമസ് വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് സി.കെ നാണുവിനെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തത്. പുതിയ അധ്യക്ഷന്‍ വന്ന പശ്ചാത്തലത്തില്‍ സംസ്ഥാന പാര്‍ട്ടിക്കുള്ളിലും ചില അഴിച്ച്‌ പണികള്‍ ഉണ്ടാകും.

മുതിര്‍ന്ന നേതാവായ സി.കെ നാണുവിനെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന നിലപാട് കൃഷ്ണന്‍കുട്ടി വിഭാഗം സ്വീകരിച്ചപ്പോള്‍ മന്ത്രി സ്ഥാനം നഷ്ടപ്പെട്ട മാത്യു ടി തോമസിനെ അധ്യക്ഷനാക്കണമെന്ന് മറുവിഭാഗവും ആവശ്യപ്പെട്ടിരുന്നു. കേരള ഘടകത്തില്‍ തന്നെ തര്‍ക്കം നില നിന്ന പശ്ചാത്തലത്തില്‍ ദേശീയ നേതാവ് ദേവഗൗഡയാണ് അധ്യക്ഷന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്.