Header 1 vadesheri (working)

കെഎസ്ആർടിസിയില്‍ സാമ്പത്തിക തട്ടിപ്പ്, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിക്ക് സസ്പെൻഷൻ

Above Post Pazhidam (working)

കൊച്ചി :കെഎസ്ആർടിസിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിക്ക് സസ്പെൻഷൻ. എറണാകുളം പെരുമ്പാവൂർ ഡിപ്പോയിലെ സ്പെഷ്യൽ അസിസ്റ്റന്റ് സജിത്ത് കുമാർ ടി എസിനെയാണ് സസ്പെൻഡ് ചെയ്തത്. വിജിലൻസ് അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

First Paragraph Rugmini Regency (working)

2022 ല്‍ എറണാകുളം ജില്ലാ ഓഫീസില്‍ ജോലിയിലിരിക്കെ മുവാറ്റുപുഴ യൂണിറ്റില്‍ എത്തി ഒരു സ്റ്റാളിന്‍റെ മൂന്ന് മാസത്തെ വാടക രസീത് എഴുതിയെന്നതാണ് സജിത്ത് ടി എസ് കുമാറിനെതിരെയുള്ള കുറ്റം. സ്റ്റാളിന്‍റെ ലൈസൻസിക്കൊപ്പം എത്തിയാണ് മറ്റൊരു സ്ഥലത്ത് ജോലി ചെയ്യുന്ന സജിത്ത് ടി എസ് കുമാര്‍ മൂവാറ്റുപുഴ യൂണിറ്റിലെത്തിയതും രസീത് ഏഴുതിയതും.

Second Paragraph  Amabdi Hadicrafts (working)

ഒരു ഓഫീസിലെ ജീവനക്കാരന് മറ്റൊരു ഓഫീസിലെ ക്യാഷ് രസീത് എഴുതാൻ അനുവാദമില്ലെന്നിരിക്കെ സജിത് ടി എസ് കുമാര്‍ നടത്തിയത് ഗുരുതരമായ അച്ചടക്കലംഘനവും ചട്ടലംഘനവുമാണെന്ന് കണ്ടെത്തിയാണ് അന്വേഷണ വിദേയമായി സര്‍വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തത്