728-90

സി ഐ സെബാസ്റ്റ്യൻ എൻ സി പി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് .

Star

തൃശ്ശൂർ : എൻ സി പി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ആയി സി ഐ സെബാസ്റ്റ്യനെ സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ നിയമിച്ചു .കെ എസ് യു വിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ സെബാസ്റ്റ്യൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ,ഡി സി സി സെക്രട്ടറി , ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ,വാടാനപ്പള്ളി കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . കെ പി സി സി അംഗമായിരുക്കുമ്പോൾ കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ മത്സരിക്കാൻ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് കോൺഗ്രസ് വിട്ടത് . മണലൂരിലേത് പേയ്മെന്റ് സീറ്റ് ആണെന്ന് വാർത്താ സമ്മേളനം നടത്തി സെബാസ്റ്റ്യൻ ആരോപിച്ചിരുന്നു.