Header 1 vadesheri (working)

സി സി സി സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : സിസിസി ഗുരുവായൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സദസ്സ് ഗുരുവായൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എസ്. മനോജ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് സി.ഡി. ജോൺസൺ അധ്യക്ഷത വഹിച്ചു. 

First Paragraph Rugmini Regency (working)

സഫറോം കി സിന്തകി ‘ എന്ന നാടകത്തിലെ കലാകാരന്മാരെ അനുമോദിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ആർ. ജയകുമാർ, പ്രസ് ഫോറം പ്രസിഡന്റ് ലിജിത്ത് തരകൻ എന്നിവർ ചേർന്ന് അഭിനേതാക്കൾക്ക് ഉപഹാരങ്ങൾ നൽകി. സെക്രട്ടറി ചന്ദ്രൻ ചങ്കത്ത്, വർക്കിംഗ് പ്രസിഡണ്ട് ലത്തീഫ് മമ്മിയൂർ, ഡേവിസ് ചുങ്കത്ത്, ബാബു അരിയന്നൂർ, വരുൺ കൊപ്പര,സുന്ദരൻ പേരകം,ഉദയൻ പേരകം എന്നിവർ സംസാരിച്ചു. കലാകാരന്മാരുടെ ഗാനമേളയും അരങ്ങേറി.