Above Pot

വാഹന അപകടത്തിൽ ഗുരുവായൂർ ടെംപിൾ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.

ഗുരുവായൂർ : : തിരുവനന്തപുരത്ത് ഉണ്ടായ വാഹന അപകടത്തിൽ ഗുരുവായൂർ ടെംപിൾ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ മരിച്ചു തിരുവനന്തപുരം പെരിങ്ങമ്മല കാട്ടിലക്കുഴി സ്വദേശി കാർത്തിക് (29) ആണ് മരിച്ചത്. പാലോട്-പെരിങ്ങമ്മല റോഡിലെ പാപ്പനംകോട് വെച്ച് സ്വകാര്യ ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്.

First Paragraph  728-90

Second Paragraph (saravana bhavan

ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ സ്വകാര്യ ബസിന്‍റെ മുൻഭാഗത്തേക്ക് സ്കൂട്ടര്‍ കയറി അപകടത്തിൽ തലയ്ക്ക് ​ഗുരുതര പരിക്കേറ്റ കാർത്തിക്കിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.