Header 1 vadesheri (working)

ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രികയായ വീട്ടമ്മ മരിച്ചു.

Above Post Pazhidam (working)

കുന്നംകുളം:കെഎസ്‌ആർടിസി ബസ്സ്‌ ശരീരത്തിലൂടെ കയറി ഇറങ്ങി വീട്ടമ്മ മരിച്ചു.പട്ടാമ്പി റോഡിൽ രാവിലെയാണ്  അപകടം നടന്നത്.മകനുമായി ബൈക്കിൽ കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്ന ചിറ്റാട്ടുകര പൊന്നാരശ്ശേരി വീട്ടിൽ രാജി (54) ആണ് അപകടത്തിൽ മരിച്ചത്.പുറകിൽ നിന്ന് വന്ന ബസ് ഇടിച്ചതിനെ തുടർന്ന് രാജി ബസ്സിനടിയിലേക്ക് വീഴുകയും,ബസ്സിൻ്റെ ചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു.

First Paragraph Rugmini Regency (working)

കക്കാട് താമസിക്കുന്ന മകളുടെ വീട്ടിൽ നിന്നും ചിറ്റാട്ടുകരയ്ക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.അപകടം ഉണ്ടാക്കിയ ബസ് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.കെഎസ്ആർടിസി ലോഫ്ലോർ ബസ്സിടിച്ചാണ് അപകടം ഉണ്ടായത്.ഈ ബസ് തൃശ്ശൂരിൽ നിന്നും കുന്നംകുളത്തേക്ക് എത്തിക്കാനുള്ള നടപടി കുന്നംകുളം പോലീസ് ആരംഭിച്ചു.ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം മെമ്പർ തിരുവത്ര കൂർക്കപറമ്പിൽ വിനയന്റെ സഹോദരിയാണ് മരണപ്പെട്ട രാജി.