Post Header (woking) vadesheri

ബസ് ജീവനക്കാരന്റെ സത്യസന്ധത , കളഞ്ഞുപോയ 40,000 രൂപ ഉടമക്ക് ലഭിച്ചു

Above Post Pazhidam (working)

ചാവക്കാട് : കളഞ്ഞുകിട്ടിയ പണവും മൊബൈലും ഉടമയ്ക്ക് നൽകി ബസ്സ് തൊഴിലാളി മാത്യകയായി .അഞ്ചങ്ങാടി സ്വദേശിയായി വയോധികയുടെ നാല്പതിനായിരം രൂപയും മൊബൈൽ ഫോണുമാണ് ബസ്സ് യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടത്. ഗുരുവായൂർ കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന അലിനസ് ബസ്സിൽ നിന്നും ജീവനക്കാരൻ പ്രജീഷിന് കിട്ടിയ പേഴ്‌സ് ചാവക്കാട് പോലീസിനെ ഏൽപ്പിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് ഫോണിന്റെ ഉടമയുമായി ബന്ധപ്പെട്ട് നഷ്ട്‌പ്പെട്ടുവെന്ന് കരുതിയിരുന്ന പണവും മറ്റ് രേഖകളും പോലീസിന്റെ സാന്നിധ്യത്തിൽ ബസ് ജീവനക്കാരൻ ഉടമയായ ജാനകിയ്ക്ക് കൈമാറി. നിറഞ്ഞ മനസ്സോടെ ജീവനക്കാരുടെ സത്യസന്ധതയ്ക്ക് ഒരുപാട് നന്ദിയറിച്ചാണ് പണം ജാനകി തിരികെ വാങ്ങിയത്.

Ambiswami restaurant