Post Header (woking) vadesheri

കുറ്റിപ്പുറം റെയിൽവേ മേൽപാലത്തില്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു

Above Post Pazhidam (working)

കുറ്റിപ്പുറം : കുറ്റിപ്പുറം റെയിൽവേ മേൽ പാ ലത്തില്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.വളാഞ്ചേരിയില്നിിന്നും കുറ്റിപ്പുറത്തേക്ക് പോവുകയായിരുന്ന സ്വകാര്യമിനിബസാണ് നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞത്. പാലത്തിലെ കുഴിയിലകപ്പെട്ട ബസ്സിന്റെം പ്രധാന ലീഫുകള്‍ പൊട്ടിയതോടെ ബസ് നിയന്ത്രണംവിട്ട് മറിയുകയാണുണ്ടായതെന്നാണ് ഡ്രൈവര്‍ പറയുന്നത്. റെയിൽ വേ മേല്പ്പാ ലത്തിന്റെ് കൈവരിയില്‍ ഇടിച്ച് ബസ് തലകീഴായി മറിയുകയായിരുന്നു .ബസിലുണ്ടായിരുന്ന 26 പേര്ക്ക് പരിക്കേറ്റു. ആരുടെയും നിലഗുരുതരമല്ല. പാലത്തിന്റെ കൈവരിയിലിടിച്ച് ബസ് നിന്നതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിഞ്ഞ് മാറിയത്. വളാഞ്ചേരി കുറ്റിപ്പുറം റൂട്ടിലോടുന്ന റോയല്‍ ബസാണ് അപകടത്തില്പ്പെ ട്ടത്. കുറ്റിപ്പുറം പോലീസ് മേല്നിടപടികള്‍ സ്വീകരിച്ചു.

Ambiswami restaurant