Post Header (woking) vadesheri

ബുര്‍ഖ , എം ഇ എസിന്റെ സർക്കുലറിനെതിരെ മുസ്ലിം സംഘടനകൾ

Above Post Pazhidam (working)

കോഴിക്കോട്: എംഇഎസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളില്‍ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലറിനെതിരെ മുസ്ലിം സംഘടനകള്‍ രംഗത്ത്. ബുര്‍ഖ ധരിക്കുന്നത് മതവിശ്വാസത്തിന്റെ ഭാഗമായാണ്. ഈ തീരുമാനം അംഗീകരിക്കാനാകില്ല. മതവിഷയങ്ങളില്‍ എംഈഎസ് ഇടപെടേണ്ടതില്ലെന്നും സമസ്ത നേതാക്കള്‍ വ്യക്തമാക്കി.

Ambiswami restaurant

ഇസ്ലാം മതതതിന്റെ തുടക്കം മുതലേ ഉള്ള രീതിയാണ് ബുര്‍ഖ ധരിക്കല്‍.സ്ത്രീകള്‍ നഗ്‌നരായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടരുതെന്നാണ് ഇസ്ലാം അനുശാസിക്കുന്നതെന്നും അതില്‍ മുഖവും ഉള്‍പ്പെടുമെന്നും സമസ്ത നേതാക്കള്‍ പറയുന്നു. അതേസമയം മുസ്ലീം സ്ത്രീകളുടെ മുഖം മറയ്ക്കല്‍ പുതിയ സംസ്‌കാരമെന്നായിരുന്നു എംഇഎസ് ചെയര്‍മാന്‍ ഫസൂല്‍ ഗഫൂറിന്റെ മറുപടി.
രാജ്യത്ത് 99 ശതമാനം മുസ്ലീം സ്ത്രീകളും മുഖം മറയക്കുന്നില്ല. എംഇഎസ് കോളെജുകളില്‍ മുഖം മറച്ചുള്ള വസ്ത്ര ധാരണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ മുസ്ലീം സംഘടനകളുടെ അഭിപ്രായം തേടേണ്ടതില്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.മത മൗലികവാദത്തിനെതിരായ തീരുമാനമാണിത്. ഡ്രസ് കോഡ് തീരുമാനിക്കാന്‍ മാനേജ്‌മെന്റിന് അധികാരമുണ്ടെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

എംഇഎസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളില്‍ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. അടുത്ത അധ്യായന വര്‍ഷം മുതല്‍ മുഖം മറച്ചുള്ള വസ്ത്രധാരണം പാടില്ലെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത മതാചാരങ്ങളുടെ പേരിലോ, ആധുനികതയുടെ പേരിലോ ഉള്ള വസ്ത്രങ്ങള്‍ ധരിക്കരുതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

Second Paragraph  Rugmini (working)

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എംഇഎസ് പ്രസിഡന്റ് ഡോ. പികെ ഫസല്‍ ഗഫൂറാണ് സര്‍ക്കുലര്‍ പുറത്തുവിട്ടത്. മുഖം മറച്ചുകൊണ്ടുള്ള വിധത്തിലെ വസ്ത്രധാരണവുമായി വിദ്യാര്‍ഥികള്‍ ക്ലാസുകളിലേക്ക് വരുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പാക്കണം എന്ന് സര്‍ക്കുലറില്‍ പറയുന്നു.