Header 1 vadesheri (working)

ബ്രഹ്മകുളം ശിവക്ഷേത്രത്തിൽ ഗോപുര സമർപ്പണം.

Above Post Pazhidam (working)

ഗുരുവായൂർ : ബ്രഹ്മക്കുളം ശിവക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ഗോപുരത്തിൻ്റെ സമർപ്പണം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട് നിർവ്വഹിച്ചു. നാൽപ്പത്തൊന്ന് ദിവസത്തെ മണ്ഡലപൂജയ്ക്കും ഇതോടെ തുടക്കമായി.

First Paragraph Rugmini Regency (working)

വലിയാക്കിൽ ബാലരാമൻ മാസ്റ്ററുടെ സ്മരണയ്ക്കായി മകൻ വി ബി ഹീരലാൽ ആണ് ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയിൽ ഗോപുരം നിർമ്മിച്ച് നൽകിയത്.

ക്ഷേത്രം ഊരാളൻ പരമേശ്വരൻ ഭട്ടതിരിപ്പാട്, മേൽശാന്തി അനന്തരാമൻ എമ്പ്രാന്തിരി, ക്ഷേമസമിതി ഭാരവാഹികളായ കെ ശിവദാസ്, ബി ആർ രവി തുടങ്ങിയവർ സംബന്ധിച്ചു.

Second Paragraph  Amabdi Hadicrafts (working)