Header Saravan Bhavan

ബ്രഹ്‌മകുളം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Above article- 1

Astrologer

ഗുരുവായൂർ: ബ്രഹ്‌മകുളം അപ്പുമാസ്റ്റര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ സ്‌കൂളില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയി. അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം 48 പേര്‍ക്ക് കഴിഞ്ഞ ദിവസം നടത്തിയ ആര്‍ടി.പി.സി.ആര്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.

രണ്ട് പേര്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിലേയും ഒരാള്‍ പത്താംതരത്തിലേയും വിദ്യാര്‍ത്ഥികളാണ്. 15 വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കുമാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ജില്ല മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്‌കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

നഗരസഭ ഒന്നാം വാര്‍ഡിലെ തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥികീരിച്ചതിനെ തുടര്‍ന്ന് സ്‌കൂളില്‍ വെള്ളിയാഴ്ച ആന്റിജന്‍ പരിശോധന നടത്തും. വിദ്യാര്‍ത്ഥികളും അധ്യാപകരും അനധ്യാപകരുമടക്കം 210 പേര്‍ക്കാണ് പരിശോധന നടത്തുക.

Vadasheri Footer