യു എ യി ലേക്ക് പോകാൻ ശ്രമിച്ച ബി ആർ ഷെട്ടിയെ വിമാനത്താവളത്തിൽ തടഞ്ഞു
ബെംഗളൂരു: അബുദാബിയിലേക്ക് പോകാന്‍ ശ്രമിച്ച എന്‍.എം.സി ഗ്രൂപ്പിന്റെ സ്ഥാപകന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ച ബെംഗളൂരു വിമാനത്താവളം വഴി യു.എ.ഇയിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷെട്ടിയെ ഉദ്യോഗസ്ഥര്‍ തടഞ്ഞതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഷെട്ടിയുടെ ഭാര്യയെ അബുദാബിയിലേക്ക് പോകാന്‍ അനുവദിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷെട്ടിക്ക് യാത്രാനുമതി നിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും അല്ലാതെ കസ്റ്റഡിയില്‍ എടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ ഉദ്ധകിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
എന്‍.എം.സിയുമായി ബന്ധപ്പെട്ട സാമ്ബത്തിക ക്രമക്കേട് പുറത്ത് വന്ന് എട്ടു മാസത്തിന് ശേഷമാണ് യുഎഇയിലേക്ക് മടങ്ങാന്‍ ശ്രമിച്ചത്. യുഎഇയിലെ ബാങ്കുകള്‍ കൂടാതെ ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നും വായ്പ എടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്‍.എം.സിയിലെ സാമ്ബത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് യു.എ.ഇയില്‍ അന്വേഷണം ആരംഭിച്ചിരുന്നു. താന്‍ യുഎഇയിലേക്കു മടങ്ങുമെന്നും അവിടുത്തെ നിയമവ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ഷെട്ടി കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ പറഞ്ഞിരുന്നു.