Above Pot

ബോസ് കുഞ്ചേരിയുടെ ഓർമ്മകളിൽ ഡോക്യുമെന്ററിയും സംഗീത ആൽബവും ഒരുങ്ങുന്നു

ചാവക്കാട് : കോവിഡ് ബാധിച്ച് ദുബായിൽ വെച്ചു മരണമടഞ്ഞ ചാവക്കാട് സ്വദേശിയും യു എ ഇയിലെ ജീവ കാരുണ്യ കലാ സാംസ്കാരിക പ്രവർത്തന മേഖലയിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന ബോസ് കുഞ്ചേരിയുടെ ഓർമ്മകളിൽ ഡോക്യുമെന്ററി ഫിലിമും സംഗീത ആൽബവുമൊരുങ്ങുന്നു. കെ വി സുശീലന്റെ നേതൃത്വത്തിൽ പ്രചര ചാവക്കാട് യു എ ഇ ചാപ്റ്ററാണ് ഡോക്യുമെന്ററി ഫിലിന്റെയും സംഗീത ആൽബം നിർമ്മിക്കുന്നത്.

First Paragraph  728-90

Second Paragraph (saravana bhavan

ബോസ് കുഞ്ചേരി താനെഴുതിയ ഗാനം സംഗീത ആൽബമായി പുറത്തിറക്കാൻ വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുമ്പോഴാണ് കോവിഡ് ബാധിതനാവുന്നത്. ദുബായിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ താനെഴുതിയ ഗാനം റെക്കോർഡിംഗ് പൂർത്തിയാക്കി ചിത്രീകരിച്ച് പുറത്തിറക്കണമെന്ന ആഗ്രഹം പൂർത്തിയാക്കാതെയാണ് ബോസ് ഈ ലോകത്തു നിന്നും വിട പറഞ്ഞത്.

ബോസിന്റെ ആഗ്രഹ സഫലീകരണമാണ് പ്രചര ചാവക്കാട് യു എ ഇ ചാപ്റ്റർ ഏറ്റെടുത്ത് യാഥാർത്ഥ്യമാക്കുന്നതെന്ന് ചെയർമാൻ കെ വി സുശീലൻ പറഞ്ഞു.

മാധ്യമ പ്രവർത്തകനായ രഞ്ജിത് നാഥ് ആണ് ഡോക്യുമെന്ററിയും സംഗീത ആൽബവും സംവിധാനം ചെയ്യുന്നത്.

അമർത്യൻ എന്നു പേരിട്ടിട്ടുള്ള ബോസിനെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ അവതാരകനായി എത്തുന്നത് ഗുരുവായൂർ മുൻ എം എൽ എ കെ വി അബ്ദുൾ ഖാദർ ആണ്. ഡോക്യുമെന്ററി ഫിലിമിന്റെ ക്യാമറ ദിലീപ്.

മനസിലെ മൊഹബ്ബത് എന്നാണ് സംഗീത ആൽബത്തിന്റെ പേര്. ബോസ് കുഞ്ചേരി രചിച്ച ഗാനം സംഗീത സംവിധാനം ചെയ്തത് അബീറ മുഹമ്മദലി. പ്രശസ്ത മാപ്പിളപ്പാട്ടു ഗായിക സിബെല്ല സദാനന്ദനാണ് ആലാപനം.
ഡി ഒ പി : വി .കെ പ്രദീപ്. കോർഡിനേറ്റർ :നിത സുധാകർ.
മേക്കപ്പ് : മഹേഷ് ബാലാജി, ആർട്ട് : വാസു പറമ്പൻതളി. കൺട്രോളർ : ഗിരീഷ് കരുവന്തല, കോറിയോഗ്രാഫർ : സൈലേഷ് മൈലുപ്പാടം.

ഗുരുവായൂർ പാവറട്ടി മുല്ലശ്ശേരി പ്രദേശങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയതായി സംവിധായകൻ രഞ്ജിത് നാഥ് പറഞ്ഞു