രക്തദാന ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

ഗുരുവായൂർ : രക്തദാന ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി .ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന രക്തദാന ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ പി.ജെ സ്‌റ്റൈജുവാണ് നേത്യത്വം നല്‍കുന്നത്. സ്‌കൂള്‍ കോളേജ് ക്യാമ്പസുകളെ കേന്ദ്രീകരിച്ചാണ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
ബോധവത്ക്കരണ പദ്ധതീയുടെ ഉത്ഘാടനം ചുണ്ടല്‍ സെന്റ് ജോസഫ് ആശുപത്രി ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രറ്റര്‍ സിസ്റ്റര്‍ അല്‍ഫോണ്‍സ് മരീയ നിര്‍വ്വഹിച്ചു. രക്തദാന ബോധവത്ക്കരണ ലഘുലേഖ സ്‌റ്റൈജുവിന് നല്‍കി പ്രകാശനം ചെയ്തു.

new consultancy

ആര്‍ത്താറ്റ് വിസ്ഡം കോളേജ്, ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പെരുവല്ലുര്‍ മദര്‍ ആര്‍ട്ട്‌സ് ഏന്റ് സയന്‍സ് കോളേജ് ,തൈക്കാട് അപ്പു മാസ്റ്റര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നീവിടങ്ങളില്‍ ബോധവത്ക്കരണ സെമിനാര്‍ നടന്നു.
ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോളേജ്, സന്നദ്ധ യുവജന ക്ലബുകള്‍, എന്‍.എസ്.എസ്, സ്‌കൗട്ട്, എന്‍.സി.സി, എസ്.പി.സി എന്നിവരുടെ സഹകരണത്തോടെ സന്നദ്ധ രക്തദാനത്തെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.

buy and sell new