ചാവക്കാട് : ബ്ലാങ്ങാട് ശ്രീ കല്ലുങ്ങല്‍ ഭഗവതിക്ഷേത്രത്തിലെ തിരുവാതിര മഹോത്‌സവം ഫെബ്രുവരി 14 ന് ബുധനാഴ്ച ആരംഭിക്കുമെന്ന് ക്ഷേത്രം ഭാരവാഹികളായ പ്രസി. തൂമാട്ട് മോഹനന്‍, വൈസ് പ്രസി. തറമ്മല്‍ രവീന്ദ്രന്‍, ജന. സെക്രട്ടറി ചെങ്ങല ബലകൃഷ്ണന്‍, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഫെബ്രുവരി 20 ന് കൂടിയ ദിവസങ്ങളില്‍ മഹോത്‌സവം നീണ്ടു നിക്കും 14 ന് ബുധനാഴ്ച കാലത്ത് ക്ഷേത്രം തന്ത്രി കെ.ജി. ശ്രീനിവാസന്‍ ക്ഷേത്രം ശാന്തിരമാരായ കണ്ണന്‍, ലാലന്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ കൊടികയറും.
രാത്രി 8 മണിക്ക് മുദ്ര കൊടുങ്ങല്ലൂര്‍ അവതരിപ്പിക്കുന്ന നാടന്‍ പാട്ടും ഫെബ്രുവരി 15 ന് തിരുവാതിര കളി മറ്റു നൃത്ത നൃത്ത്യങ്ങളും നടക്കും. 16 ന് ചാവക്കാട് വല്ലഭ കളരി സംഘം അവതരിപ്പിക്കുന്ന കളരി പയറ്റ് പ്രദര്‍ശനവും തുടര്‍ന്ന് നൃത്ത നൃത്ത്യങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്, 19 ന് തിങ്കളാഴ്ച രാത്രി 8 മണിക്ക് ആലപ്പുഴ ഭരത് കമ്മ്യൂണിക്കേഷന്‍സ്, അവതരിപ്പിക്കുന്ന വീട്ടമ്മ എന്ന നാടകവും ഉണ്ടാവും, ഉത്സവദിവസം 20 ന് ഉച്ചയ്ക്ക് 2 മണിക്ക് 3 ആനകളോട് കൂടിയ പകല്‍ എഴുന്നെള്ളിപ്പ് കൂടാതെ തെക്കും വടക്കും ഭാഗം ബാലസമുദായത്തിന്റെ എഴുന്നളിപ്പും നടക്കും.
. മറ്റു ഭാരവാഹികളായ കറങ്ങാട്ട് അശോകന്‍, പൂക്കാട്ട് ബാലകൃഷ്ണന്‍, വടക്കുഭാഗം ഭാരവാഹികളായ പ്രസിഡണ്ട് കുന്ത്ര മണികണ്ഠന്‍, മണ്ണാമ്പുറത്ത് വിശ്വനാഥന്‍, പൂക്കാട്ട് സജീവന്‍.തെക്കുഭാഗം ഭാരവാഹികളായ പ്രസിഡണ്ട് പെരിങ്ങാട് സുധീര്‍, മരുതോ അനൂപ്, മണത്തല സുബ്രു എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു