Header 1 = sarovaram
Above Pot

വിള ഇൻഷുറൻസ് നൽകി കൃഷി ഓഫീസർമാർ കോടതി വാറണ്ടിൽ നിന്നും തലയൂരി

തൃശൂർ : ഉപഭോക്തൃകോടതി വിധി പ്രകാരം അർഹതപ്പെട്ട വിള ഇൻഷുറൻസ് തുകയും നഷ്ടപരിഹാരവും നൽകാതിരുന്നതിനെത്തുടർന്ന് കൃഷി ഓഫീസർമാർക്ക് വാറണ്ട് പുറപ്പെടുവിച്ച കേസിൽ വിധിപ്രകാരമുള്ള തുക 1,18,104 രൂപ അടച്ച് കേസ് അവസാനിപ്പിച്ചു.

അന്തിക്കാട്‌ തണ്ടിയേക്കൽ വീട്ടിൽ ടി.ആർ.പുഷ്പാംഗദൻ ഫയൽ ചെയ്ത ഹർജിയിലാണ് ചാഴൂർ കൃഷിഭവനിലെ കൃഷി ഓഫീസർ, തൃശുർ ചെമ്പൂക്കാവിലെ പ്രിൻസിപ്പൽ കൃഷി ഓഫീസർ എതിർകക്ഷികൾക്കെതിരെയുള്ള ശിക്ഷാനടപടികൾ വിധിത്തുക അടച്ച സാഹചര്യത്തിൽ കോടതി അവസാനിപ്പിച്ചത്. കൃഷി ചെയ്ത നെല്ലെല്ലാം പതിരായതിനെത്തുടർന്ന്‌ ഇൻഷുറൻസ് തുക ലഭിക്കാതിരുന്നതിനെ ചോദ്യം ചെയ്താണ് പുഷ്പാംഗദൻ ഉപഭോക്തൃകോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നത്.

Astrologer

ഹർജി പരിഗണിച്ച് വിള ഇൻഷുറൻസ് തുക 1,00,000 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 3000 രൂപയും ഒരു മാസത്തിനുള്ളിൽ നല്കുവാൻ വിധിയായിരുന്നു. എന്നാൽ വിധി എതിർകക്ഷികൾ പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷികളെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവ് ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും വിധിക്കുവാൻ ഉപഭോക്തൃ കോടതിക്ക് അധികാരമുള്ളതാകുന്നു.

തുടർന്ന് ഗവണ്മെൻ്റ് പ്ലീഡർ മുഖേനെ അപേക്ഷ നല്കി 1,18,104 രൂപ അടച്ചതിനെത്തുടർന്ന് പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിക്കെതിരെയുള്ള നടപടികൾ അവസാനിപ്പിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.എ.ഡി. ബെന്നി ഹാജരായി

Vadasheri Footer