ബി ഗോപാലകൃഷ്ണന്റെ പരാജയം , ഒൻപത് പേരെ ബി ജെ പി സസ്‌പെന്റ് ചെയ്തു
തൃശൂർ: ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനെ തൃശൂർ കോർപറേഷൻ തിരഞ്ഞെടുപ്പിൽ വാരി തോൽപ്പിച്ചു എന്നാരോപിച്ച് ഒൻപത് പേർക്കെതിരെ പാർട്ടി നടപടി . മുന്‍ കൗണ്‍സിലര്‍ ലളിതാംബിക, ഹിന്ദു ഹിന്ദുഐക്യവേദി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ കേശവദാസ് എന്നിവരുള്‍പ്പെടെയുള്ള ഒന്‍പത് പേരെ പിബി ജെ പി സസ്‌പെന്റ് ചെയ്തു
.ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവര്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നതാണ് ആരോപണം. ഇവരെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ബിജെപി ആറ് വര്‍ഷത്തേക്കാണ് സസ്‌പെന്റ് ചെയ്തത്. ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ മത്സരിച്ച ഡിവിഷനിലെ കൗണ്‍സിലര്‍ ആയിരുന്നു ലളിതംബിക
കുട്ടൻകുളങ്ങരയിൽ തോറ്റത് താൻ കാരണമെന്ന് ഗോപാലകൃഷ്ണനും കൂട്ടരും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നതായും ഇത് മാനഹാനി ഉണ്ടാക്കുന്നതായും കാണിച്ച് കേശവദാസ് നേരത്തെ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. കേശവദാസിൻ്റെ ഭാര്യാമാതാവ് ലളിതാംബികയെ മാറ്റിയാണ് ഗോപാലകൃഷ്ണനെ കുട്ടൻകുളങ്ങരയിൽ മത്സരിപ്പിച്ചത്. ഇതിൽ പ്രതിഷേധിച്ച് ലളിതാംബിക ബിജെപിയിൽ നിന്ന് രാജി വെച്ചിരുന്നു. ജയിച്ച യുഡി ഫ് സ്ഥാനാർത്ഥി സുരേഷിനൊപ്പം കേശവദാസും കുടുംബവും കേക്ക് മുറിക്കുന്ന ഫോട്ടോയാണ് ഗോപാലകൃഷ്ണൻ പ്രചരിപ്പിച്ചത്. തന്റെ കുടുംബം കാരണമാണ് തോറ്റതെന്ന് പ്രചരിപ്പിക്കാൻ ഫോട്ടോ ദുരുപയോഗം ചെയ്യുകയാണെന്നാണ് കേശവദാസ് നൽകിയ പരാതിയിൽ പറയുന്നത്.