Post Header (woking) vadesheri

തൈക്കാട് പാർക്കിന് കലാമിന്റെ പേര് നൽകണമെന്ന് ബി ജെപിയും , ഈ ആവശ്യം ഉന്നയിച്ച യൂത്ത് കോൺഗ്രസിനെ തള്ളി യു ഡിഎഫ്

Above Post Pazhidam (working)

ഗുരുവായൂർ: തൈക്കാട് നഗരസഭ നിർമ്മാണം പൂർത്തിയാക്കിയ കുട്ടികളുടെ പാർക്കിന് മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിന്റെ പേരിടണമെന്ന് ബി ജെ പി നഗര സഭ കമ്മറ്റിയും ആവശ്യപ്പെട്ടു നേരത്തെ ഈ ആവശ്യം യൂത്ത് കോൺഗ്രസും ഉന്നയിച്ചിരുന്നു .അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നഗരസഭ ആറാം വാർഡിൽ കുട്ടികളുടെ പാർക്ക് നിർമ്മിച്ചിട്ടുള്ളത്. പാർക്കിൽ കലാമിന്റെ പൂർണ കായ സ്ഥാപിക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടു .

Arya bhavan inner

കൗൺസിലർ ശോഭ ഹരിനാരായണൻ , അനിൽ മഞ്ചറമ്പത്ത് ടി വി വാസുദേവൻ സുഭാഷ് മണ്ണാരത്ത് മനീഷ് കുളങ്ങര , ബിജു പട്യം പുള്ളി , കെ ടി ബാലൻ , വിശ്വംഭരൻ പൂക്കോട് എന്നിവർ സംസാരിച്ചു .
എന്നാൽ ഇ.കെ.നായനാർ സ്മാരകം എന്നാണ് നഗരസഭ പാർക്കിന് പേര് നൽകാൻ ഉദ്ദേശിയ്ക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന കൗൺസിൽ യോഗത്തിൽ ഇത് അജണ്ടയായി ഉൾപ്പെടുത്തിയിട്ടു മുണ്ട്

Second Paragraph  Sarovaram(working)

അതെ സമയം യൂത്ത് കോൺഗ്രസ് നിലപാട് തള്ളി യുഡിഎഫ്കൗൺസിലർമാർ രംഗത്ത് എത്തി ഗുരുവായൂർ ടൗൺഷിപ്പ് മാറി നഗരസഭയായി 25 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ സിൽവർ ജൂബിലി സ്മാരകം എന്ന പേര് നൽകണമെന്നാണ് യുഡിഎഫ് കൗൺസിലർമാർ നഗരസഭ ചെയർമാനും സെക്രട്ടറിയ്ക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു . സിൽവർ ജൂബിലി സ്മാരകം എന്ന പേര് നൽകണമെന്ന് കാണിച്ച് കൗൺസിലർമാർ നഗരസഭ ചെയർമാന് നൽകിയ നിവേദനത്തിൽ യുഡിഎഫിലെ 17 അംഗങ്ങൾ ഒപ്പിട്ടിട്ടുണ്ട്.

Third paragraph Saravan bhavan

First Paragraph Jitesh panikar (working)