Post Header (woking) vadesheri

ബിനോയ് കോടിയേരിയുടെ കുഞ്ഞിന്റെ പിറന്നാൾ ആഘോഷ ഫോട്ടോ പുറത്ത് വിട്ട് യുവതി

Above Post Pazhidam (working)

മുംബൈ : ലൈംഗിക പീഡനക്കേസിൽ പ്രതിയായ സിപിഎം സംസ്ഥാന സംക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി കൂടുതൽ കുരുക്കിലേക്ക്. യുവതിയുമായി യാതൊരു ബന്ധവുമില്ലെന്ന ബിനോയിയുടെ വാദങ്ങൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് യുവതി രംഗത്തെത്തി. കുട്ടിയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ യുവതി പുറത്തുവിട്ടു.

Ambiswami restaurant

2013ലെ കുട്ടിയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണ് യുവതി പുറത്തുവിട്ടിരിക്കുന്നത്. കുട്ടിയോടൊപ്പം ബിനോയ് കേക്ക് മുറിക്കുന്നതും കേക്ക് കുട്ടിയ്ക്ക് നൽകുന്നതുമായ മൂന്ന് ചിത്രങ്ങളാണ് യുവതി തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ബിനോയ് കോടിയേരി എന്ന ഹാഷ് ടാഗും പോസ്റ്റിനൊപ്പം യുവതി പങ്കുവച്ചിട്ടുണ്ട്.

വിവാഹ വാഗ്ദാനം നല്‍കി ബിനോയ് കോടിയേരി തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ബിനോയിയുമായുള്ള ബന്ധത്തിൽ തനിക്കൊരു കുട്ടിയുണ്ടെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ ബിനോയ് ഇതിനെ ശക്തമായി എതിർക്കുകയാണുണ്ടായത്. എന്തായാലും ബിനോയിയുടെ ന്യായീകരണങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് യുവതി പുറത്തുവിട്ട ചിത്രങ്ങൾ.

Second Paragraph  Rugmini (working)