കുന്നംകുളം നഗരസഭ ജനകീയ ജൈവ വൈവിധ്യ റജിസ്റ്റർ പ്രകാശനം ചെയ്തു
കുന്നംകുളം : ജന്തുജീവജാലങ്ങളെ കുറിച്ചുള്ള അറിവ് വരും തലമുറയ്ക്ക് പകർന്നു നൽകുന്നതിന് വേണ്ടി ജനകീയ പങ്കാളിത്തത്തോടെ തയ്യാറാക്കിയ പീപ്പിൾസ് ബയോഡൈവേർസിറ്റി രജിസ്റ്ററിന്റെ പ്രകാശന കർമ്മം നഗരസഭ ചെയർ പേർസൺ സീത രവീന്ദ്രൻ നിർവ്വഹിച്ചു. വൈസ് ചെയർമാൻ പി.എം.സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേർസൺ മാരായ ഗീത ശശി, സുമഗംഗാധരൻ, കെ.കെ.ആനന്ദൻ, മിഷ സെബാസ്റ്റ്യൻ, സെക്രട്ടറി കെ.കെ.മനോജ്, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്.ലക്ഷ്മണൻ, കൗൺസിലർ ബാജി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
നഗരസഭയുടെ ബയോഡൈവേഴ്സിറ്റി (ബി.എം.സി.) കമ്മിറ്റി കോർഡിനേറ്റർ കെ.എ.സോമൻ മാസ്റ്റർ, ജൈവ വൈവിധ്യ റജിസ്റ്റർ നഗരസഭ ചെയർ പേർസണ് കൈമാറി.
പ്രകൃതി വിഭവങ്ങളാൽ സമൃദ്ധമായ കേരളത്തിന് മാത്രം സ്വന്തമെന്ന് അവകാശപ്പെടാവുന്ന ഒട്ടനവധി ജന്തുസസ്യലതാദികളുണ്ട്. വികസനത്തിന്റെ പേരിൽ മനുഷ്യൻ പ്രകൃതിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതും, അതുമൂലം കാലാവസ്ഥയിൽ അടിക്കടി ഉണ്ടാകുന്ന വ്യതിയാനവും മൂലം നഷ്ടപ്പെട്ടു കൊണ്ടിരിയ്ക്കുന്ന പ്രകൃതി വിഭവങ്ങളെ സംരക്ഷിയ്ക്കുന്നതിനും, നിലനിർത്തുന്നതിനും, ഇവയെപ്പറ്റിയുള്ള അറിവ് വരും തലമുറയ്ക്ക് പകർന്ന് നൽകുന്നതിനും വേണ്ടി തയ്യാറാക്കിയിട്ടുള്ള ജനകീയ ജൈവ വൈവിധ്യ റജിസ്റ്റർ, കുന്നംകുളത്തിന്റെ പ്രകൃതി വിഭവങ്ങളെക്കുറിച്ചുള്ള അറിവ് പകർന്ന് നൽകുന്ന ഗ്രന്ഥമായിരിയ്ക്കുമെന്ന് ചെയർ പേർസൺ സീത രവീന്ദ്രൻ പറഞ്ഞു.
ബി.എം.സി. കമ്മിറ്റിയുടെ നിർദ്ദേശാനുസരണം കുടുംബശ്രീ പ്രവർത്തകരുടെ ദീർഘനാളത്തെ ശ്രമഫലമായാണ് ജനകീയ ജൈവ വൈവിധ്യ റജിസ്റ്റർ തയ്യാറാക്കിയത്. ഗവേഷണ വിദ്യാർത്ഥികൾക്ക് ഇതൊരു പാഠപുസ്തകമായിരിയ്ക്കുമെന്ന് സെക്രട്ടറി കെ.കെ. മനോജ് പറഞ്ഞു.
കോടതി പരസ്യം
ബഹുമാനപ്പെട്ട ചാവക്കാട് സബ് കോടതി
വിധി ഉടമ
പാലക്കാട് ജില്ല ഒറ്റപ്പാലം താലൂക്ക് , ഷൊർണൂർ വില്ലേജ് ചുടു വാലത്തൂർ ദേശത്ത് പി ഒ ഷൊർണൂർ പി ഒ 679121, ഞാലിൽ വീട്ടിൽ പഞ്ചു മകൻ സേതുമാധവൻ ……….. ………ഹർജിക്കാരൻ
വിധി കടക്കാരി
ചാവക്കാട് താലൂക്ക് പേരകം അംശം താമരയൂർ ദേശത്ത് പറയിരിക്കൽ ആനന്ദൻ ഭാര്യ ഗയ (ഇപ്പോൾ താമസം -റേഡിയൽ ഹൗസ് ജാഫർഖാൻ പേട്ട് ,അശോക് നഗർ,ചെന്നൈ 82…… ……..എതൃകക്ഷി
മേൽ നമ്പ്രിൽ എതൃ കക്ഷിക്കുള്ള റൂൾ 66 നോട്ടീസ് കൽപന ടിയാരിയുടെ വാസ സ്ഥലത്തും ഈ കോടതിയിലും പതിച്ചു നടത്തുവാൻ കൽപിച്ച് മേൽ നമ്പ്ര് കേസ് 20/ 09 / 2019 തിയ്യതിക്ക് വെച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു
എന്ന് ആഗസ്റ്റ് മാസം 27-)നു
ഹർജിക്കാരൻ ഭാഗം അഡ്വക്കേറ്റ് കെ കെ സിന്ധുരാജൻ , ചാവക്കാട് (ഒപ്പ് )