Madhavam header
Above Pot

കെവിൻ ദുരഭിമാന കൊല, 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും പിഴശിക്ഷയും.

കോട്ടയം: സംസ്ഥാനത്തെ നടുക്കിയ ആദ്യ ദുരഭിമാന കൊലക്കേസില്‍ 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും പിഴശിക്ഷയും. കോട്ടയം കെവിന്‍ വധക്കേസിലാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തവും 40,000 രൂപ വീതം പിഴയും ചുമത്തിയിരിക്കുന്നത്. ഇരട്ട ജീവപര്യന്തം ഒരുമിച്ച് അനുഭവിച്ച് അനുഭവിച്ചാല്‍ മതി. വധശിക്ഷ മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.

പിഴത്തുകയില്‍ ഒരു ലക്ഷം രൂപ മുഖ്യ സാക്ഷി അനീഷിന് നല്‍കണം. ബാക്കി തുക കെവിന്റെ ഭാര്യ നീനുവിനും പിതാവ് ജോസഫിനും തുല്യമായി വീതിച്ചു നല്‍കണം. പ്രതികള്‍ പിഴത്തുക നല്‍കിയില്ലെങ്കില്‍ അത് അവരുടെ വാഹനങ്ങള്‍ വിറ്റ് ഈടാക്കി നല്‍കണം. പ്രതികള്‍ ഐപിസി 449 പ്രകാരം അഞ്ചു കൊല്ലം ശിക്ഷയും 5000 രൂപ പിഴ. പിഴ നല്‍കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ശിക്ഷ അനുവദിക്കണം. ഓരോ പ്രതികളും ചെയ്ത കുറ്റങ്ങള്‍ക്ക് പ്രത്യേകം എടുത്തുപറഞ്ഞ കോടതി പ്രത്യേകം ശിക്ഷയും വിധിച്ചും. ഇവയെല്ലാം ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും.

Astrologer

ജീവപര്യന്തം തടവുശിക്ഷ എന്നത് ജീവിതാവസാനം വരെയാണെന്നും സര്‍ക്കാര്‍ അവര്‍ക്ക് ഇളവ് നല്‍കിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയണമെന്നുമാണ് നിയമമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിച്ചുവെന്ന് മുഖ്യ സാക്ഷി അനീഷ് പ്രതികരിച്ചു. ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടന്നാല്‍ അത് വധശിക്ഷയേക്കാള്‍ വലിയ ശിക്ഷയാണെന്നും അനീഷ് പറഞ്ഞു.

പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എന്നാല്‍ പ്രതികളുടെ പ്രായവും അവര്‍ മുന്‍പ് ഒരു ക്രിമിനല്‍ കുറ്റകൃത്യത്തിലും ഉള്‍പ്പെട്ടിട്ടില്ല എന്നതും പരിഗണിച്ച് വധശിക്ഷ നല്‍കണരുതെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് ആണെന്നതും ദുരഭിമാനക്കൊലമാണെന്നതും പരിഗണിച്ചാണ് ഇരട്ട ജീവപര്യന്തം നല്‍കിയിരിക്കുന്നത്. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ ആണ് കേസിലെ ഒന്നാം പ്രതി. നിയാസ് മോന്‍, ഇഷാന്‍ ഇസ്മയില്‍, റിയാസ് ഇബ്രാഹിംകുട്ടി, മനു മുരളീധരന്‍, ഷിഫിന്‍ സജ്ജാദ്, എന്‍ നിഷാദ്, ടിറ്റു ജെറോം, ഫസില്‍ ഷെരീഫ്, ഷാനു ഷാജഹാന്‍ എന്നിവരാണ് മറ്റു പ്രതികള്‍. എല്ലാ പ്രതികള്‍ക്കെതിരെയും കൊലപാതകം, ദ്രവ്യം മോഹിച്ചല്ലാതെ തട്ടിക്കൊണ്ട് പോയി വിലപേശല്‍, കൊല്ലുമെന്ന ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയിരുന്നത്.

buy and sell new

സാനു ചാക്കോ, നിയാസ് മോന്‍, റിയാസ് ഇബ്രാഹിം കുട്ടി എന്നിവര്‍ക്കെതിരെ പ്രത്യേക ഗൂഢാലോചന കുറ്റവുമുണ്ട്. ഏഴാം പ്രതി ഷിഫിന്‍ സജ്ജാദിനെതിരെ തെളിവ് നശിപ്പിച്ചതിനുള്ള കുറ്റം അധികമായി ചുമത്തി. എട്ടാം പ്രതി നിഷാദും പന്ത്രണ്ടാം പ്രതി ഷാനു ഷാജഹാനുമാണ് കെവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ചത്. കേസില്‍ നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണിനെ അടക്കം നാല് പേരെ കോടതി വെറുതെ വിട്ടിരുന്നു. പത്താം പ്രതി അപ്പുണിയെന്ന വിഷ്ണു, പതിമൂന്നാം പ്രതി ഷിനു ഷാജഹാന്‍, പതിനാലാം പ്രതി റനീസ് ഷെരീഫ് എന്നീ പ്രതികളെയാണ് വെറുതെ വിട്ടത്

കോടതി പരസ്യം

ബഹുമാനപ്പെട്ട ചാവക്കാട് സബ് കോടതി

EP 51/2018

OS 103/17

വിധി ഉടമ

പാലക്കാട് ജില്ല ഒറ്റപ്പാലം താലൂക്ക് , ഷൊർണൂർ വില്ലേജ് ചുടു വാലത്തൂർ ദേശത്ത് പി ഒ ഷൊർണൂർ പി ഒ 679121, ഞാലിൽ വീട്ടിൽ പഞ്ചു മകൻ സേതുമാധവൻ ……….. ………ഹർജിക്കാരൻ

വിധി കടക്കാരി

ചാവക്കാട് താലൂക്ക് പേരകം അംശം താമരയൂർ ദേശത്ത് പറയിരിക്കൽ ആനന്ദൻ ഭാര്യ ഗയ (ഇപ്പോൾ താമസം -റേഡിയൽ ഹൗസ് ജാഫർഖാൻ പേട്ട് ,അശോക് നഗർ,ചെന്നൈ 82…… ……..എതൃകക്ഷി

മേൽ നമ്പ്രിൽ എതൃ കക്ഷിക്കുള്ള റൂൾ 66 നോട്ടീസ് കൽപന ടിയാരിയുടെ വാസ സ്ഥലത്തും ഈ കോടതിയിലും പതിച്ചു നടത്തുവാൻ കൽപിച്ച് മേൽ നമ്പ്ര് കേസ് 20/ 09 / 2019 തിയ്യതിക്ക് വെച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു

എന്ന് ആഗസ്റ്റ് മാസം 27-)നു
ഹർജിക്കാരൻ ഭാഗം അഡ്വക്കേറ്റ് കെ കെ സിന്ധുരാജൻ , ചാവക്കാട് (ഒപ്പ് )

Vadasheri Footer