Madhavam header
Above Pot

ബിനോയ് കോടിയേരി ഗുരുവായൂരിൽ ദർശനം നടത്തി .

Astrologer

ഗുരുവായൂർ: കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനോയ് കോടിയേരി ഗുരുവായൂരിൽ ദർശനം നടത്തി . രാവിലെ 10-ന് ശേഷം ക്ഷേത്രത്തിലെത്തിയ ബിനോയ് സ്വർണ്ണ കൊടിമരത്തിനരികിൽ വലിയ ബലിക്കല്ലിനു മുന്നിൽ നിന്നാണ് കണ്ണനെ കണ്ടു വണങ്ങിയത്.

ദേവസ്വത്തിലെ ഒരു മാനേജരുടെ കൂടെ എത്തിയ ബിനോയ് വി ഐ പി പരിഗണനയോടെ ഒരു പരിശോധനയും കൂടാതെയാണ് ക്ഷേത്രത്തിലേക്ക് കയറിയത് . കാൽ മണിക്കൂറിലധികം ക്ഷേത്രത്തിനകത്ത് ചിലവഴിച്ച ബിനോയ്, ഉള്ളുരുകി പ്രാർത്ഥിച്ച് കണ്ണന് കാണിയക്കയർപ്പിച്ച ശേഷമാണ് മടങ്ങിയത്. ഡി എൻ എ പരിശോധനയുടെ റിസൾട്ട് വന്ന ശേഷം ആദ്യമായാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തുന്നത്.

Vadasheri Footer