Post Header (woking) vadesheri

വാഹന പരിശോധനയ്ക്കിടെ ബൈക്ക് മോഷ്ടാവ് പിടിയിലായി.

Above Post Pazhidam (working)

കുന്നംകുളം : വാഹന പരിശോധനയ്ക്കിടെ കുന്നംകുളത്ത് ബൈക്ക് മോഷ്ടാവ് പോലീസ് പിടിയിലായി. കാട്ടകാമ്പാല്‍ ചിറക്കല്‍ സ്വദേശി മുക്കൂട്ടയില്‍ വീട്ടില്‍ മനേഷി (19)നെയാണ് അറസ്റ്റ് ചെയ്തത്. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാൻ ‘ സബ് ഇന്‍സ്‌പെക്ടര്‍ നിധിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Ambiswami restaurant


പോര്‍ക്കുളം സ്വദേശി കൊടക്കാട്ടില്‍ വീട്ടില്‍ സുബ്രഹ്മണ്യന്റെ മകന്‍ സനലിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് ഈയിടെ മോഷണം പോയിരുന്നു.. പോലീസ് കുന്നംകുളം നഗരത്തില്‍ വാഹന പരിശോധ നടത്തുന്നതിനിടെ തടഞ്ഞുനിര്‍ത്തിയ ഹീറോ ഹോണ്ട സ്‌പ്ലെന്‍ഡര്‍ ബൈക്കിന്റെ രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സമയത്ത് പ്രതിയുടെ കയ്യില്‍ രേഖകള്‍ ഉണ്ടായിരുന്നില്ല.

Second Paragraph  Rugmini (working)

ഇതോടെ ബൈക്ക് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. വാഹനത്തിൻ്റെ വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന് മനസ്സിലായത്. തുടര്‍ന്ന് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി