Post Header (woking) vadesheri

ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്മരണത്തിന് കീഴടങ്ങി

Above Post Pazhidam (working)

ചാവക്കാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്മരണത്തിന് കീഴടങ്ങി . ഒരുമനയൂര്‍ മുത്തംമാവ് കാഞ്ഞിരത്തിങ്കല്‍ ആന്റണി(ടാക്‌സി ഡ്രൈവര്‍)യുടെ മകന്‍ ജിതിന്‍(28) ആണ് മരിച്ചത്. എട്ടുമാസം മുമ്പ് വില്യംസ് സെന്ററില്‍ നടന്ന വാഹനാപകടത്തിലാണ് ജിതിന് പരിക്കേറ്റത്. കാല്‍നടയാത്ര ചെയ്യുകയായിരുന്ന ജിതിനെ ബൈക്കിടിക്കുകയായിരുന്നു.

Ambiswami restaurant

അപകടത്തെ തുടര്‍ന്ന് മൂന്നുമാസത്തോളം തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ദിവസം ജിതിനെ തലയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയതിനെ തുടര്‍ന്നായിരുന്നു മരണം. അമ്മ: ജോയ്‌സി(ഒരുമനയൂര്‍ പഞ്ചായത്ത് സാക്ഷരത പ്രേരക്).സഹോദരി: ജിന്‍സി.സഹോദരി ഭര്‍ത്താവ്: അജയന്‍ (ബിസിനസ്).

Second Paragraph  Rugmini (working)