Header 1 vadesheri (working)

ചാവക്കാട് ബിജു വധം: ദേശീയ ഏജൻസികൾ അന്വേഷിക്കണം : കെ.പി.ശശികല

Above Post Pazhidam (working)


ചാവക്കാട്: എസ്ഡിപിഐ നടത്തുന്ന കൊലപാതകങ്ങളെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല .ചാവക്കാട് മണത്തല ചാപ്പറമ്പിൽ കൊല്ലപ്പെട്ട കൊപ്പര ബിജുവിന്റെ വീട്ടിൽ സന്ദർശനം നടത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ .

First Paragraph Rugmini Regency (working)

കേരള സർക്കാർ ബിജുവിന്റെ കുടുംബത്തെ ഏറ്റെടുത്ത് എല്ലാവിധ സഹായ സംവിധാനങ്ങളും നൽകേണ്ടതാണെന്ന് ശശികല ആവശ്യപ്പെട്ടു .എസ്ഡിപിഐയുടെ അച്ചാരം പറ്റിയാണ് രണ്ടാമത് കേരള സർക്കാർ അധികാരമേറ്റത്.എസ്ഡിപിഐ ഹിന്ദു യുവാക്കളെ പ്രേരിപ്പിച്ച് ഇത്തരം കൊലപാതകങ്ങൾ നടത്തുന്നത് ഹിന്ദുക്കളും,മുസ്‌ലിംകളും തമ്മിലുള്ള വർഗ്ഗീയ സംഘർഷങ്ങൾ സൃഷ്ടിക്കുന്നതിന് വേണ്ടിയാണെന്നും ശശികല പറഞ്ഞു. .

ഹിന്ദു ഐക്യവേദി ജില്ല ജനറൽ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി,ചാവക്കാട് താലൂക്ക് ജനറൽ സെക്രട്ടറി ശശി ആനക്കോട്ടിൽ, പി.കെ.വിജയാകരൻ മുല്ലശ്ശേരി,കെ.വി.മണി ഒരുമനയൂർ പ്രകാശൻ കരിമ്പുള്ളി,അയിനിപ്പുള്ളി സുനിൽകുമാർ, ഹരിദാസ് ദ്വാരക, ലിഷ സജീവ്,മനോജ് കാട്ടിലകത്ത്,കെ.കെ.സുരേഷ്, ഗണേശ് ശിവജി, അന്‍മോല്‍ മോത്തി തുടങ്ങിയവർ അനുഗമിച്ചു.

Second Paragraph  Amabdi Hadicrafts (working)