Post Header (woking) vadesheri

ബിജു വധം :ചാവക്കാട് നഗരസഭയിലും,കടപ്പുറം പഞ്ചായത്തിലും തിങ്കളാഴ്ച ബിജെപി ഹർത്താൽ

Above Post Pazhidam (working)

ചാവക്കാട് : ചാവക്കാട് മണത്തല ചാപ്പറമ്പിൽ ബി.ജെ.പി പ്രവർത്തകനെ കുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നാളെ ചാവക്കാട് നഗര സഭ യി ലും,കടപ്പുറം പഞ്ചായത്തിലും ബിജെപി ഹർത്താൽ ആചരിക്കുമെന്ന് ബിജെപി തൃശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.കെ.അനീഷ്കുമാർ അറിയിച്ചു.

Ambiswami restaurant

മണത്തല സ്വദേശി കൊപ്പര വീട്ടിൽ ബിജുവിനെ(35)യാണ് എസ് ഡി പി ഐ ആക്രമികൾ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്.സംഘർഷങ്ങളൊന്നും നിലവിലില്ലാത്ത പ്രദേശത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കണമെന്ന ബോധപൂർവ്വമായ ഉദ്ദേശത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.മുമ്പ് സിപിഎമ്മിൽ പ്രവർത്തിച്ചിരുന്ന പ്രതികൾ അടുത്ത കാലത്താണ് എസ് ഡി പി ഐ ൽ ചേർന്നത്.സംഭവത്തിൽ സി.പി.എം നേതൃത്വത്തിൻ്റെ ഒത്താശയുണ്ടോയെന്നും സംശയിക്കുന്നുണ്ട്.

Second Paragraph  Rugmini (working)

മതതീവ്രവാദ ശക്തികൾക്ക് അഴിഞ്ഞാടാൻ അവസരം നൽകിയ സംസ്ഥാന സർക്കാരാണ് ഈ മൃഗീയ കൊലപാതകത്തിന് ഉത്തരവാദിത്വം പറയേണ്ടത്.സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെയും ഗൂഡാലോചനയിൽ പങ്കെടുത്തവരെയും ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവണമെന്നും അഡ്വ.കെ.കെ.അനീഷ്കുമാർ ആവശ്യപ്പെട്ടു.

Third paragraph