Madhavam header
Above Pot

ക്ഷേത്ര ദർശനത്തിനായി എത്തിയ ഭക്തയെ തള്ളിയിട്ട് മാല പൊട്ടിച്ച മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി .

ഗുരുവായൂർ: ക്ഷേത്ര ദർശനത്തിനായി എത്തിയ ഭക്തയെ തള്ളിയിട്ട് മാല പൊട്ടിച്ച മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി . ഗുരുവായൂർ അരിയന്നൂർ സ്വദേശിയും ഇപ്പോൾ മുണ്ടത്തിക്കോട് കനാൽ റോഡിൽ താമസിക്കുന്ന പോഴത്ത് ബാലകൃഷ്ണൻ മകൻ സന്തോഷ് (44) ആണ് പിടിയിലായത്. ഇന്ന് രാവിലെ 05.15 മണിയോടെ ഗുരുവായൂർ കിഴക്കെ നടയിൽ വെച്ചായിരുന്നു സംഭവം ,

Astrologer

സ്ത്രീയുടെ കരച്ചിൽ കേട്ട് നാട്ടുകാർ മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു . ടെംബിൾ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ഇ.എസ് സോമൻ , കെ.വി സുനിൽ കുമാർ, എ എസ് ഐ മാരായ യു.ശ്രീജി, സി. ജിജോ ജോൺ , സിവിൽ പോലീസ് ഓഫീസർ കെ.വി വിപിൻ, കെ.വി സതീഷ് തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു

Vadasheri Footer