Header 1 vadesheri (working)

എളവള്ളിയിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരണപ്പെട്ടു .രണ്ടുപേർക്ക് പരിക്കേറ്റു.

Above Post Pazhidam (working)

ഗുരുവായൂർ : എളവള്ളിയിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരണപ്പെട്ടു . രണ്ടുപേർക്ക് പരിക്കേറ്റു. എളവള്ളി സ്വദേശി പറങ്ങനാട്ട് ഭാസ്കരനാണ് (65 ) മരിച്ചത്. കടുപ്പത്ത് മോഹനൻ, നരിയംപുള്ളി തിലകൻ, എന്നിവർക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇരുവരും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ ഒൻപതരയോടെ പെരുവല്ലൂർ കുറ്റിക്കാട്ട് പാടശേഖരത്തിൽ കൃഷിപ്പണിക്ക് ഇടയിൽ വരമ്പത്തെ പുല്ലിൽ കൂടി കൂട്ടിയുരുന്ന വൻ കടന്നൽ കൂട്ടം ആക്രമിച്ചത് ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും പരിസരവാസികൾ ചേർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഭാസ്കരന് മരണത്തിന് കീഴടങ്ങി . കവുങ്ങ് തലയിൽ വീണു ഭാസ്കരന്റെ ഭാര്യ ശാന്ത അടുത്തിടെയാണ് മരണപ്പെട്ടത് . ഇതിനിടയിലാണ് കുടുംബത്തിന് മറ്റൊരു ആഘാതം ഉണ്ടായത് .

First Paragraph Rugmini Regency (working)