Madhavam header
Above Pot

2019-ല്‍ ടൂറിസം മേഖലയില്‍ നിന്ന് 45,000 കോടി രൂപ വരുമാനം

Astrologer

ചാവക്കാട്: 2019-ല്‍ ടൂറിസം മേഖലയില്‍ നിന്ന് 45,000 കോടി രൂപയാണ് വരുമാനം ലഭിച്ചത് എന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഇത് സര്‍വ്വകാല റെക്കോര്‍ഡാണ്. കോവിഡ് പ്രതിസന്ധിയെ മറികടന്ന് കേരള ടൂറിസം വളര്‍ച്ച നേടുമെന്ന് അദ്ദേഹം പറഞ്ഞു. നവീകരിച്ച ചാവക്കാട് ബീച്ച് ടൂറിസം പദ്ധതി ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി .

പദ്ധതികള്‍ പ്രഖ്യാപിക്കുകയും തറക്കല്ലിട്ട് മടങ്ങുകയുമല്ല സര്‍ക്കാരിന്റെ നയമെന്ന് മന്ത്രി പറഞ്ഞു.കേരള ടൂറിസം വലിയ വളര്‍ച്ചയുടെ പാതയിലാണ്. രണ്ടരകോടി രൂപ ചെലവിലാണ് ചാവക്കാട് ബീച്ച് ടൂറിസം പദ്ധതി നവീകരിച്ചത്.കഴിഞ്ഞ വര്‍ഷവും രണ്ടരകോടിയുടെ നവീകരണപദ്ധതികള്‍ ചാവക്കാട് ബീച്ചില്‍ പൂര്‍ത്തിയാക്കിയിരുന്നു.ഇതോടെ അഞ്ച് കോടിയിലധികം രൂപയുടെ വികസനം ബീച്ചില്‍ പൂര്‍ത്തിയായി.

ബീച്ചില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വിശ്രമ കേന്ദ്രങ്ങള്‍, ഇരിപ്പിടങ്ങള്‍, സായാഹ്ന സവാരിക്കുള്ള നടപ്പാതകള്‍, പൊതുപരിപാടികള്‍ സംഘടിപ്പിക്കാനുള്ള സൗകര്യം, വിശ്രമ കേന്ദ്രങ്ങള്‍, പ്രാഥാമികാവശ്യങ്ങളുള്ള കുളിമുറികള്‍, ടോയ്‌ലറ്റുകള്‍ എന്നിവയാണ് നവീകരിച്ച പദ്ധതിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായി.

ചാവക്കാട് നഗരസഭാ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത്, വൈസ് ചെയര്‍മാന്‍ കെ.കെ.മുബാറക്ക്, ജില്ലാ ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ കെ.പി.രാധാകൃഷ്ണപിള്ള, വിവിധ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷാഹിന സലീം, ബുഷറ ലത്തീഫ്, മുഹമ്മദ് അന്‍വര്‍,പ്രസന്ന രണദിവെ,കൗണ്‍സിലര്‍ പി.കെ.കബീര്‍, ഡി.ടി.പി.സി. സെക്രട്ടറി ഡോ.എ.കവിത എന്നിവര്‍ പ്രസംഗിച്ചു.

Vadasheri Footer