ബഹുനില വാഹന പാർക്കിങ് തുറന്നെങ്കിലും വാഹനങ്ങൾ ഇപ്പോഴും റോഡരുകിൽ തന്നെ
ഗുരുവായൂർ : കോടികൾ ചിലവഴിച്ചു ബഹുനില വാഹന പാർക്കിങ് കെട്ടിടം തുറന്നെങ്കിലും ഗുരുവായൂരിൽ വാഹനങ്ങൾ ഇപ്പോഴും റോഡരുകിൽ തന്നെ . വരുന്ന വാഹനങ്ങളെ കെട്ടിടത്തിലേക്ക് കടത്തിവിടാൻ അവിടെയുള്ള സെക്യൂരിറ്റി ജീവനക്കാർ തയ്യാറല്ലാത്തതു കൊണ്ടാണ് വാഹനങ്ങൾ റോഡരുകിൽ നിർത്തിയിടേണ്ടി വരുന്നത് . വളരെ കുറച്ചു വാഹങ്ങൾക്ക് മാത്രമാണ് സെക്യൂരിറ്റിക്കാർ അനുമതി കൊടുക്കുന്നത്
നാലു വശവും തുറന്നു കിടക്കുന്ന കെട്ടിടത്തിൽ പകൽ സമയത്ത് വെളിച്ചമില്ല എന്ന മുടന്തൻ ന്യായം ഉന്നയിച്ചാണ് വാഹനങ്ങളെ മുകൾ നിലയിലേക്ക് കടത്തി വിടാത്തത് . വാഹന പാർക്കിങ്ങിലൂടെ ദേവസ്വത്തിലേക്ക് ലഭിക്കുന്ന വരുമാനമാണ് സെക്യൂരിറ്റി ജീവനക്കാരുടെ ധാർഷ്ട്യം കാരണം നഷ്ടപ്പെടുന്നത് . ഞായറഴ്ച 92 വിവാഹങ്ങൾ ആണ് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നത് , ഇതിന് പുറമെ ദർശനത്തിനു എത്തുന്നവരുടെ വാഹനം കൂടിയായപ്പോൾ വാഹന ബാഹുല്യം കാരണം റോഡുകൾ നിറഞ്ഞു