Madhavam header
Above Pot

വിവാഹ മാമാങ്കം നടത്തി പിള്ള സ്ഥലം വിട്ടെങ്കിലും ഗുരുവായൂരിൽ വിവാദം ഒഴിയുന്നില്ല.

ഗുരുവായൂര്‍ : വിവാദമായ വിവാഹമാമങ്കത്തിന് എത്തിയ മോഹൻലാലിന് വാകചാർത്ത് തൊഴാൻ വടക്കേ നടയിലേക്ക് പ്രവേശിക്കുന്ന ഗേറ്റ് കാറ് കയറാൻ തുറന്ന് കൊടുത്തതിന് സെക്യൂരിറ്റി ജീവനക്കാർക്ക് കാരണം കണിക്കൽ നോട്ടീസ് നൽകിയതോടെ ദേവസ്വം ഭരണ സമിതി യിലെ കിട മത്സരം പുതിയ തലത്തിലേക്ക് ,ക്ഷേത്രം ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി നമ്പൂതിരിപ്പാട്,കെ വി ഷാജി കെ അജിത് എന്നിവരോടപ്പമാണ് മഹാ നടൻ ദർശനത്തിന് ക്ഷേത്രത്തിലേക്ക് എത്തിയത് .ആർഭാട വിവാഹത്തിന് സജീവമായി രംഗത്ത് ഉണ്ടായിരുന്നത് ഈ മൂന്ന് ഭരണ സമിതി അംഗങ്ങൾ ആയിരുന്നു വത്രേ .

Astrologer

എന്നാൽ ചെയർമാനും മറ്റു അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും ക്ഷേത്ര നടയിൽ അലങ്കാരങ്ങൾ നടത്തുന്നതിനെതിരായിരുന്നു . പൊതു സ്ഥലത്ത് അലങ്കാരങ്ങൾ നടത്തുന്നത് ഭക്തർ എതിർക്കുമെന്നും ഇവർ നിലപാട് എടുത്തിരുന്നവത്രെ എന്നാൽ ഉന്നതങ്ങളിൽ നിന്നുമുള്ള കടുത്ത സമ്മർദ്ദം വന്നതോടെ ഇവർക്ക് നിലപാടിൽ നിന്ന് പിന്നോക്കം പോകേണ്ടി വന്നു . വിവാഹ മാമാങ്കത്തിനെതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തതോടെ അലങ്കാരങ്ങൾ നടത്തുന്നതിന് എതിര് നിന്നവരുടെ നിലപാട് ആണ് ശരിയെന്ന് തെളിയു കയും ചെയ്തു. ആചാര ലംഘനത്തിനെതിരെ സ്വമേധയാ കേസ് എടുത്ത ഹൈക്കോടതി ചോദിച്ച വിശദീകരണം അഡ്മിനിസ്ട്രേറ്റർ 14 ന് കോടതിയിൽ നൽകണം .

ഏതെങ്കിലും സംഘടനകൾ കേസിൽ കക്ഷി ചേരുകയാണെങ്കിൽ കേസ് നീണ്ടു പോകാനും സാധ്യത ഉണ്ട്. വിരമിക്കാൻ അധിക സമയമില്ലാത്ത അഡ്മിസ്ട്രെറ്റർക്ക് വ്യക്തി പരമായി ഇത് ദോഷം ചെയ്യാനും സാധ്യത ഉണ്ട് . ആർഭാട വിവാഹ ത്തിനായി കോടികളാണ് രവി പിള്ള ഗുരുവായൂരിൽ ഒഴുക്കിയത് , ഇതിൽ വലിയൊരു സംഖ്യവിവാഹത്തിന് മേൽനോട്ടം വഹിച്ചവരുടെ കൈകളിലേക്കും ഒഴുകി എത്തിയിരുന്നു എന്ന വിവരമാണ് പുറത്തു വരുന്നത് . ഇതിന് പുറമെയാണ് ഗുരുവായൂരിൽ വിവിധ മേഖലയിൽ പെട്ടവർക്ക് നൽകാനായി ഏൽപ്പിച്ച സമ്മാനത്തിൽ നിന്നും അടിച്ചു മാറ്റിയെന്ന ആരോപണവും ഉയരുന്നത് . ആർഭാട വിവാഹം നടത്തി രവി
പിള്ള സ്ഥലം വിട്ടെങ്കിലും ഭരണ സമിതിയിലെ പോരാട്ടം കൂടുതൽ കനക്കുകയാണ് .

Vadasheri Footer