Madhavam header
Above Pot

സർക്കാർ അവാർഡ് ജേതാക്കൾക്ക് മാക് കൂട്ടായ്മയുടെ ആദരം

ഗുരുവായൂർ : ടെലിവിഷൻ അവാർഡ് ജേതാക്കളായ നടൻ ശിവജി ഗുരുവായൂർ , സംഗീത സംവിധായകൻ വിനീഷ് മണി, സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച ഓട്ടൻ തുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥ് , എൻജിനീയറിങ് ഡോക്ടേറ്റ് നേടിയ കോളേജ് അധ്യാപിക ശോശാമണി എന്നിവരെ മാക് സംഗീത കൂട്ടായ്മ ആദരിച്ചു. പ്രസിഡന്റ് ഡോ. വി.ആർ. ബാജി അധ്യക്ഷനായി. കോർഡിനേറ്റർ ജവഹർ വെട്ടത്ത്, കല്ലൂർ ഉണ്ണികൃഷ്ണൻ , കലാഭവൻ ശക്തി , മോഹൻദാസ് ഏലത്തൂർ, അജയഘോഷ്, സത്യാനന്ദ് കെ. ശങ്കർ , അഹമ്മദ് ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു. തുടർന്ന് പഴയ ഗാനങ്ങൾ ഉൾപ്പെടുത്തിയുളള ഗാനമേള ഉണ്ടായി.

Vadasheri Footer