ഗുരുവായൂർ ദേവസ്വം പാർക്കിങ് സമുച്ചയം സൗജന്യമാക്കണം , ബി ജെ പി ശയന പ്രദിക്ഷണം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ: കേന്ദ്ര സർക്കാർ നൽകിയ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഗുരുവായൂരിലെ ബഹുനില പാർക്കിംഗ് സമുച്ചയം ഭക്തജനങ്ങൾക്ക് സൗജന്യമായി തുറന്ന് കൊടുക്കണ മെന്നാവശ്യപ്പെട്ട് ബി ജെ പി ശയന പ്രദിക്ഷണ സമരം നടത്തി , മഞ്ജുളാൽ പരിസരത്ത് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്തിന്റെ നേതൃത്വത്തിൽ ബി.ജെ.പി ഭാരവാഹികളായ കെ.എസ് അനിൽകുമാർ, പ്രസന്നൻ ബ്ലാങ്ങാട്, മനീഷ് കുളങ്ങര,കെ.സി രാജു, സുജയൻ മാമ്പുള്ളി, മിനീഷ് കറുകമാട് തുടങ്ങിയവർ പ്രതിഷേധ ശയന പ്രദിക്ഷിണം നടത്തി.

Poonthanam

Vasudev Inn
Rugmani 700-200

തുടർന്ന് നടന്ന പ്രതിഷേധയോഗം ബി.ജെ.പി ജില്ലാ ഉപാധ്യക്ഷൻ ദയാനന്ദൻ മാമ്പുള്ളി ഉദ്ഘാടനം ചെയ്തു.ബി.ജെ.പി ജില്ലാ സെക്രട്ടറി കെ.ആർ അനീഷ് . നിയോജക മണ്ഡലം ഉപാധ്യക്ഷൻ എവേലായുധ കുമാർ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുമേഷ് തേർളി സ്വാഗതവും, മണ്ഡലം സെക്രട്ടറി മോഹനൻ ഈച്ചിത്തറ നന്ദിയും പറഞ്ഞു.

First Paragraph Jitesh panikar (working)

ബസ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനത്തിന് നേതാക്കളായ വി.കെ ശശികുമാർ, ബാബു തൊഴിയൂർ, ദീപാ ബാബു, സിന്ധു അശോകൻ, ജോതി രവീന്ദ്രനാഥ്, അനിൽ തൂമാട്ട്,പ്രതീപ് കോട്ടപ്പടി, ഗണേഷ് ശിവജി തുടങ്ങിയവർ നേതൃത്വം നൽകി.