മോദിയുടെ പ്രസ്താവന ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ കുതിരക്കച്ചവടം നടത്തുമെന്ന സൂചനയെന്ന്
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് ശേഷം കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ കുതിരക്കച്ചവടം നടത്തുമെന്ന സൂചന നല്‍കി ബിജെപി. സെരംപൂര്‍ റാലിയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാല്‍ 40 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന എതിരാളികള്‍ക്ക് കൃത്യമായ സൂചനയാണ്.
2014 തെരഞ്ഞെടുപ്പിന് സമാനമായി മോദി തരംഗമുണ്ടാകില്ലെന്നാണ് തെരഞ്ഞെടുപ്പ് വിദഗ്ധര്‍ വിലയിരുത്തുന്നത്. എന്‍ഡിഎയ്ക്ക് ഭരിയ്ക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്ന കാര്യത്തില്‍ ബിജെപിയ്ക്കും ആത്മവിശ്വാസമില്ല. എങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ.
വിഘടിച്ച് നില്‍ക്കുന്ന പ്രതിപക്ഷത്തിലേക്കാണ് ബിജെപിയുടെ നോട്ടം. ദക്ഷിണേന്ത്യയില്‍നിന്ന് ലഭിക്കുന്ന സീറ്റുകള്‍ ബോണസായിട്ടാണ് ബിജെപി കണക്കുകൂട്ടുന്നത്. പ്രതിപക്ഷ പാര്‍ട്ടികളെ ഒരുകുടക്കീഴിലാക്കാന്‍ കോണ്‍ഗ്രസിന് കഴിയാത്തതാണ് ബിജെപിയുടെ നേട്ടം.
തമിഴ്നാട്, ബിഹാര്‍, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് സഖ്യം ശക്തമായിട്ടുള്ളത്. മറ്റുള്ള സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒരിമിപ്പിയ്ക്കാന്‍ കോണ്‍ഗ്രസിനു സാധിച്ചിട്ടില്ല.