മകൾക്കൊപ്പം അമ്മയും ഒരേ വേദിയിൽ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ചു

ഗുരുവായൂർ: അമ്മയും മകളും ഒരേ വേദിയിൽ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ചു. ഗുരുവായൂരിലെ സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ പി. ബസന്തിൻറെ ഭാര്യ സുമിതയും (36), മകൾ കുന്നംകുളം വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി പ്രഗതിയുമാണ് (10) ഒന്നിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ചത്. മകൾ ഗുരുവായൂർ ചെമ്പൈ സ്മാരക അക്കാദമിയിൽ നൃത്ത പഠനത്തിന് ചേർന്നപ്പോഴാണ് പാതി വഴിയിൽ മുറിഞ്ഞ തൻറെ നൃത്ത പഠനം തുടരാൻ സുമിത തീരുമാനിച്ചത്. ഇരുവരും ഒരുമിച്ചാണ് നൃത്ത ക്ലാസുകളിൽ പോയിരുന്നത്. അനുശ്രിയായിരുന്നു ഇരുവരുടെയും അധ്യാപിക. ഒന്നര വർഷത്തെ പരിശീലനത്തിന് ശേഷമാണ് തിങ്കളാഴ്ച വൈകീട്ട് മേൽപത്തൂർ ഓഡിറ്റോറിയത്തിൽ അരങ്ങേറ്റം നടത്തിയത്. മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയും അഭ്യസിക്കുന്നുണ്ട്.

Astrologer