Madhavam header
Above Pot

ഗുരുവായൂർ അഴുക്കുചാൽ പദ്ധതി,ഉന്നതതല യോഗം ചേർന്നു

ഗുരുവായൂർ : അഴുക്കുചാൽ പദ്ധതി അടിയന്തിരമായ കമ്മിഷൻ ചെയ്യുന്നതിൻ്റെ ഭാഗമായി ഗുരുവായൂർ എം.എൽ.എ. എൻ.കെ.അക്ബറിൻ്റെ നേതൃത്വത്തിൽ ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ ഉന്നതതല യോഗം ചേർന്നു. യോഗത്തിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, കേരള വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർ സുധീർ, പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർ അജിത്ത് രാമചന്ദ്രൻ, പി ഡബ്ള്യു ഡി സൂപ്രണ്ടിംഗ് എഞ്ചിനീയർ ബിന്ദു.കെ.പി, വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ പൗളി പീറ്റർ, ഗുരുവായൂർ നഗരസഭ സെക്രട്ടറി, പൊതുമരാമത്ത്, വാട്ടർ അതോറിറ്റിയിലെ എക്സി.എഞ്ചിനീയർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Astrologer


പദ്ധതി എത്രയും വേഗം കമ്മിഷൻ ചെയ്യാമെന്ന് വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർ യോഗത്തിൽ അറിയിച്ചു .റോഡുകളിൽ ഉയർന്നു നിൽക്കുന്ന മുഴുവൻ മാൻഹോളുകളും ചേമ്പറുകളും റോഡിൻ്റെ നിരപ്പിലാക്കുന്നതിന് യോഗത്തിൽ തീരുമാനിച്ചു. ഒരാഴ്ചയ്ക്കകം റോഡ് ലെവലിംഗ് സംബന്ധിച്ച വിവരം പൊതുമരാമത്ത് വകുപ്പ് വാട്ടർ അതോറിറ്റിയ്ക്ക് കൈമാറുന്നതും നാലാഴ്ചയ്ക്കകം ആയത് പ്രകാരം മാൻഹോളുകളുടെ പ്രശ്നങ്ങൾ വാട്ടർ അതോറിറ്റി പരിഹരിക്കുന്നതുമാണ്‌.

മാൻഹോളുകളുടെ പ്രശ്നങ്ങൾ പരിഹരിയ്ക്കുന്ന മുറയ്ക്ക് റോഡ് നിർമ്മാണം പൂർത്തീകരിയ്ക്കാമെന്നും ചീഫ് എഞ്ചിനീയർ യോഗത്തെ അറിയിച്ചു. 4.25 കോടി രൂപയുടെ റോഡ് പുനരുദ്ധാരണ പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കും. അഴുക്കുചാൽ പദ്ധതിയിൽ ജനങ്ങളെ ഉൾപ്പെടുത്തുന്നതിന് അടിയന്തിരമായി അപേക്ഷ ക്ഷണിക്കുന്നതിന് കേരള വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകി.നഗരസഭ തലത്തിൽ ഇക്കാര്യത്തിൽ വിപുലമായ പ്രചരണം നടത്തുന്നതിന് നഗരസഭ സെക്രട്ടറിക്കും നിർദ്ദേശം നൽകി.

Vadasheri Footer