സ്വർണകടത്ത് പ്രതികളുമായി ബന്ധം, ആക്‌സിസ് ബാങ്ക് മാനേജർക്ക് സസ്‌പെൻഷൻ

">

തിരുവനന്തപുരം: ആക്‌സിസ് ബാങ്ക് കരമന ശാഖാമാനേജരെ സസ്‌പെന്‍ഡ് ചെയ്തു. പാറശാല സ്വദേശി ശേഷാദ്രി അയ്യരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഇടപാടില്‍ ബന്ധപ്പെട്ടു എന്ന് ആരോപിച്ചാണ് സസ്‌പെന്‍ഷന്‍.

സ്വര്‍ണക്കടത്ത് കേസ്, ലൈഫ്മിഷന്‍ ക്രമക്കേട് എന്നിങ്ങനെ രണ്ട് കേസുകളിലും അന്വേഷണ പരിധിയിലുള്ള ആളാണ് ആക്‌സിസ് ബാങ്ക് കരമന ശാഖ മാനേജരായ ശേഷാദ്രി അയ്യര്‍. 

മാനേജര്‍ക്ക് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധം ഉണ്ടെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്വപ്‌ന സുരേഷിനും യു എ ഇ കോണ്‍സുലേറ്റിനും ഈ ബാങ്കില്‍ അക്കൗണ്ടുകള്‍ ഉണ്ട്. ഈ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നിരവധി അനധികൃതമായ ക്രമക്കേടുകള്‍ നടന്നിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും വിജിലന്‍സും കണ്ടെത്തിയിരുന്നു. 

ഇയാളെ പലതവണ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് നടപടി. 

<

Leave a Reply

Your email address will not be published. Required fields are marked *

Sponsors