Header 1 vadesheri (working)

ഗുരുവായൂരിൽ ഓട്ടോറിക്ഷ വീട്ടുമതിലിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു

Above Post Pazhidam (working)

ഗുരുവായൂര്‍ : വടക്കേനടയില്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വീട്ടുമതിലിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. മമ്മിയൂര്‍ മൂപ്പന്‍കോളനിയില്‍ കൊഴക്കി രവിക്കാണ് പരിക്കേറ്റത്. രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. കൈരളി ജംഗ്ഷനില്‍ നിന്ന് വരികയായിരുന്ന ഓട്ടോ എതിരെ വന്ന ബൈക്കിന് സൈഡ് നല്‍കുന്നതിനിടെ നിയന്ത്രണം വിട്ട് നടപ്പാതയിലൂടെ കയറി വീട്ടുമതിലില്‍ ഇടിക്കുകയായിരുന്നു. മതിലും ഗേറ്റും തകര്‍ത്ത ഓട്ടോ രണ്ടടി താഴ്ചയിലേക്ക് വീണു. നാട്ടുകാരുടെ സഹായത്തോടെ ഓട്ടോവലിച്ച് കയറ്റി. പരിക്കേറ്റയാളെ ആക്ടസ് പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

First Paragraph Rugmini Regency (working)