Header 1 = sarovaram
Above Pot

ചാവക്കാട് നഗരസഭ വികസന സെമിനാർ എൻ കെ അക്ബർ എം എൽ എ ഉൽഘാടനം ചെയ്തു

ചാവക്കാട് : നഗരസഭയുടെ പതിനാലാം പഞ്ചവത്സര പദ്ധതിയിലെ ആദ്യ വാർഷിക പദ്ധതിയായ 2022-23 വർഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി പദ്ധതികൾക്ക് അന്തിമ രൂപം നൽകുന്നതിന് ചേർന്ന വികസന സെമിനാർ ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.
. നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷനും കില റിസോഴ്സ് പേഴ്സനുമായ കെ.എ.രമേഷ് കുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷാഹിന സലിം കരട് പദ്ധതി അവതരണം നടത്തി.

Astrologer

കേന്ദ്ര സംസ്ഥാന ഫണ്ടുകൾ,എം.പി/എം. എൽ.എ ഫണ്ട്‌, ലോകബാങ്ക് വിഹിതം എന്നിവ വഴി 41,87,52,000/- രൂപയുടെ വിഭവ സ്രോതസ്സുകൾ പ്രതീക്ഷിച്ചുകൊണ്ട് തയ്യാറാക്കിയ പദ്ധതിരേഘ വികസനസെമിനാർ അംഗീകരിച്ചു.
വൈസ് ചെയർമാൻ കെ.കെ.മുബാറക്, സ്ഥിരം സമിതി അധ്യക്ഷരായ അബ്ദുൾ റഷീദ് പി. എസ്, ബുഷറ ലത്തീഫ്, അഡ്വ. മുഹമ്മദ്‌ അൻവർ, പ്രസന്ന രണദിവെ, നഗരസഭ മുൻചെയർമാനും കൗൺസിലറുമായ എം.ആർ.രാധാകൃഷ്ണൻ, കൗൺസിലർ ഫൈസൽ കാനാമ്പുള്ളി എന്നിവർ സംസാരിച്ചു . നഗരസഭയിൽ നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് 17 വർക്കിംഗ്‌ ഗ്രൂപ്പുകളിലായി ചർച്ചനടത്തി.

നഗരസഭ കൗൺസിലർമാർ, നിർവഹണ ഉദ്യോഗസ്ഥർ, നഗരസഭ ജീവനക്കാർ,വ്യാപാരി വ്യവസായി പ്രതിനിധികൾ, വിവിധ ബാങ്ക് പ്രതിനിധികൾ, കുടുംബശ്രീ ആശാ പ്രവർത്തകർ, അംഗനവാടി ജീവനക്കാർ, വിവിധ വിഷയ മേഖലകളിൽ വൈധഗ്ദ്യം ഉള്ളവർ എന്നിവരും സംബന്ധിച്ചു. നഗരസഭ സെക്രട്ടറി കെ.ബി. വിശ്വനാഥൻ നന്ദി പറഞ്ഞു

Vadasheri Footer