

ഗുരുവായൂർ: ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ആനക്കോട്ട പാർക്കിലെ ഓട്ടോറിക്ഷ ഡ്രൈവറായ ഗുരുവായൂർ കാവീട് വീട്ടിൽ ജെയിംസ് (59) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടു മണിയോടെ തൊഴിയൂരിൽ വെച്ചായിരുന്നു അപകടം. ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല .സംസ്‍കാരം വ്യഴാഴ്ച രാവിലെ കാവീട് പള്ളിയിൽ നടക്കും
