
ഗുരുവായൂർ : ക്ഷേത്രനടയിൽ ശുചിമുറി മലിന ജലം നിറഞ്ഞൊഴുകുന്നതിൽ യു ഡി എഫ് കൗൺസിലർമാർ വാട്ടർ അതോറിറ്റി ഓഫീസിലെത്തി പ്രതിഷേധിച്ചു.അഴുക്കുചാൽ പദ്ധതിയുടെ ഭാഗമായ മാൻഹോളിൽ നിന്നും മാലിന്യമടക്കമുള്ള മലിന ജലം ക്ഷേത്ര നഗരിയിലെ വിവിധ പ്രദേശങ്ങളിൽ റോഡിലേക്കൊഴുകുന്നതിൽ വാട്ടർ അതോറിറ്റി ഓഫീസിൽ അസി എക്സി എഞ്ചിനീയറുടെ ഓഫീസിലെത്തി നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ്റെ നേതൃത്വത്തിൽ യു ഡി എഫ് കൗൺസിലർമാർ പ്രതിഷേധിച്ചത് ,


അഴുക്കുചാൽപദ്ധതിയുടെ പേരിൽ എം എൽ എ യും, ചെയർമാനും ചേർന്ന് ഉന്നതസമിതി യോഗം ചേർന്ന് ചായ കുടിച്ചു പിരിയുകയല്ലാതെ യാതൊരു പ്രശ്നങൾക്കും പരിഹാരം കാണുന്നില്ല. മാധ്യമ വാർത്തകളും നിരവധി പരാതികളും ഉണ്ടായിട്ടു പോലും വിഷയങ്ങൾക്കു പരിഹാരം കാണാൻ കഴിയാത്തത് തികച്ചും കുറ്റകരം തന്നെയാണ്, കോടികൾ മുടക്കിയ ഗുരുവായൂർ അഴുക്കുചാൽ പദ്ധതിയുടെ ഇപ്പോഴത്തെ നിജസ്ഥിതി എന്താണെന്ന് ഉത്തരവാദിത്വപ്പെട്ടവർ ജനങ്ങളോടു വെളിപ്പെടുത്താൻ തയ്യാറാവണം ,
അല്ലെങ്കിൽ വിശദമായി അന്വേഷ്ണം നടത്തി സത്യം പുറത്തു കൊണ്ടുവരുന്നതിനുള്ള നിയമപരമായ പോരാട്ടത്തിന് യു ഡി എഫ് തയ്യാറാവും എന്ന് നേതാക്കൾ പറഞ്ഞു
പ്രതിഷേധ സമരത്തിൽ കെ പി എ റഷീദ്, കെ എം മെഹറൂഫ്, വി കെ സുജിത്ത്, മാഗി ആൽബർട്ട്, രേണുക ടീച്ചർ, ഷിൽവ ജോഷി, അജിത അജിത്ത്, ജീഷ്മ സുജിത്ത്. ഷെഫീന ഷാനിർ എന്നിവർ പങ്കെടുത്തു
