Post Header (woking) vadesheri

ഓട്ടോറിക്ഷകളിൽ നിന്നും മ്യൂസിക് സിസ്റ്റം മോഷ്ടിക്കുന്ന പ്രതി പിടിയിൽ

Above Post Pazhidam (working)

ചാവക്കാട് : ഓട്ടോറിക്ഷകളിൽ നിന്നും മ്യൂസിക് സിസ്റ്റവും, മറ്റു വസ്തുക്കളും മോഷ്ടിക്കുന്ന പ്രതി ചാവക്കാട് പോലീസിന്റെ പിടിയിൽ. കടപ്പുറം തൊട്ടാപ്പ് ചിന്നക്കൽ വീട്ടിൽ മൊയ്‌ദുണ്ണി മകൻ മൻസൂർ 42 ആണ് അറസ്റ്റിലായത്. 15ന് ഹയാത്ത് ആശുപത്രിയുടെ പാർക്കിങ്ങിൽ പാർക്ക്‌ ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ നിന്നും രാത്രി 11.00 മണിക്ക് ഒരു സ്റ്റീരിയോ,5 സ്പീക്കർ, കാക്കി ഷർട്ട്‌ എന്നിവ മോഷണം പോയിരുന്നു .ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധി ച്ച പോലീസ് പ്രതിയെ പിടി കൂടുകയായിരുന്നു.

Arya bhavan inner

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

ചോദ്യം ചെയ്തതിൽ ഒന്നര മാസം മുൻപ് ചാവക്കാട് ഗവണ്മെന്റ് ആശുപത്രി പാർക്കിംഗ് കോമ്പൗണ്ടിൽ നിന്നും മറ്റൊരു ഓട്ടോറിക്ഷയുടെ സ്പീക്കറും, സ്റ്റെപ്പിനി ടയർ എന്നിവയും മോഷ്ട്ടിച്ചതും തനാണെന്നു സമ്മതിച്ചു ക്കുകയും, മോഷണ വസ്തുക്കൾ വസ്തുക്കൾ പ്രതിയുടെ വീട്ടിലെ കട്ടിലിന്റെ അടിയിൽ നിന്നും പോലീസ് കണ്ടെത്തി ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സെൽവരാജ് കെ എസി ന്റെ നേതൃത്വത്തിൽ എസ് ഐ യാസിർ എം, ഉമേഷ്‌ കെ, എ എസ് ഐമാരായ സജിത്ത് കുമാർ, വിനോദ് എം വി, എസ് സി പി ഒ മാരായ പ്രവീൺ, ഗീത എം, സി പി ഒ ഷാരോൺ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി

First Paragraph Jitesh panikar (working)