Header 1 vadesheri (working)

ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു, ഗർഭിണി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

Above Post Pazhidam (working)

ചാവക്കാട് : മണത്തലയിൽ നായ കുറുകെ ചാടി,ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു.ഗർഭിണി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്.ഓട്ടോറിക്ഷ ഡ്രൈവറായ കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ ഇരട്ടപ്പുഴ മടപ്പേൻ വീട്ടിൽ ഹുസൈൻ(55),യാത്രികരായ തൊട്ടാപ്പ് പുതിയ വീട്ടിൽ കൊട്ടിലിങ്ങൽ കുഞ്ഞിമുഹമ്മദ്(60),ഗർഭിണിയായ തസ്‌നി( 25)എന്നിവർക്കാണ് പരിക്കേറ്റത്. .ചാപ്പറമ്പ് നാഗയക്ഷി ക്ഷേത്ര പരിസരത്ത് ബ്ലാങ്ങാട് ബീച്ചിൽ നിന്ന് ചാവക്കാട്ടേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപെട്ടത്.പരിക്കേറ്റവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തലയ്ക്ക് സാരമായി പരിക്കേറ്റ ഹുസൈനെ അമല മെഡിക്കൽ കോളേജിലേക്ക് മാറ്റി

First Paragraph Rugmini Regency (working)