Post Header (woking) vadesheri

വിധി പാലിച്ചില്ല, അർബൻ കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിക്കെതിരെ വാറണ്ട്

തൃശൂർ : വിധി പ്രകാരമുള്ള ഏഴ് ലക്ഷം രൂപയും പലിശയും നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.കുഴിക്കാട്ടുശ്ശേരി അമ്പൂക്കൻ വീട്ടിൽ കുരുവിലാച്ചൻ.ഏ.ജെ. ഫയൽ ചെയ്ത ഹർജിയിലാണ് ചാലക്കുടി അർബൻ കോപ്പറേറ്റീവ് ബാങ്ക്

ഗുരുവായൂരപ്പനെ ബാങ്കുകളും പറ്റിക്കുന്നു, ഭരണ സമിതിയുടെ അറിവോടെ.

ഗുരുവായൂർ : ഗുരുവായൂരപ്പനെ ഗുരുവായൂരിലെ ബാങ്കുകളും പറ്റിക്കുന്നു , സേവിങ്സ് അകൗണ്ടിൽ കിടക്കുന്ന കോടികൾ സ്ഥിര നിക്ഷേപമാക്കാൻ ബാങ്കുകൾ തയ്യാറകുന്നില്ല , ഇതിന് ദേവസ്വം ഭരണാധി കാരി കളുടെ മൗന സമ്മതവും ഉണ്ടെന്ന് അറിയുന്നു . ഇത് വഴി

ഏത് നിയമവിരുദ്ധ പ്രവർത്തനത്തിനുമുള്ള പാസ്പോർട്ട് ആണ് എസ്.എഫ്.ഐ മെമ്പർഷിപ്പ് : ഗവർണർ

തിരുവനന്തപുരം : എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു പ്രത്യേക വിദ്യാർഥി സംഘടനയിൽ അംഗമായാൽ ഇവിടെ എന്തും നടക്കും. ഏത് നിയമവിരുദ്ധ പ്രവർത്തനത്തിനുമുള്ള പാസ്പോർട്ട് ആണ് എസ്.എഫ്.ഐ മെമ്പർഷിപ്പ്. മെമ്പർഷിപ്പ് എടുത്താൽ

യു.ഡി എഫ് നേതാക്കൾക്കെതിരെ കള്ള കേസ്സുകൾ, ഗുരുവായൂരിൽ പ്രതിഷേധ സദസ്സ്.

ഗുരുവായൂർ : യു.ഡി എഫ് നേതാക്കൾക്കെതിരെ കള്ള കേസ്സുകൾ എടുക്കുന്ന പിണറായി സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേ ധിച്ച് യു ഡി എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം യു ഡി എഫ് ഗുരുവായൂർ മണ്ഡലം കമ്മിററിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

മമ്മിയൂർ ക്ഷേത്രത്തിൽ ധാര കൂട്ട മുറ നടന്നു.

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന നവീകരണ പുനപ്രതിഷ്ഠാ ദ്രവ്യാവർത്തി കലശത്തിന്റെ രണ്ടാം ദിവസമായ ഇന്ന് കല്ലൂർ മന കൃഷ്ണജിത്ത് നമ്പൂതിരിപ്പാടിന്റെ ഗണപതി ഹോമത്തോടെ തുടക്കം കുറിച്ചു. തുടർന്ന് ചെറിയ ചതു: ശുദ്ധി, വലിയ ചതു:

തൃശൂരിൽ സ്വകാര്യ ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽ സ്ഫോടനം

തൃശൂർ : നഗരത്തിൽ സ്വകാര്യ ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽ സ്ഫോടനം. വെടിമരുന്ന് ഉപയോഗിച്ച സ്ഫോടനമാണെന്നാണ് പ്രാഥമിക വിവരം. പാട്ടുരായ്ക്കലിൽ സ്വകാര്യ സ്മാൾ ബാങ്കിന്റെ എ.ടി.എം കൗണ്ടറിലാണ് സംഭവം. ഈ സമയത്ത് കൗണ്ടറിൽ ആളുകളില്ലാതിരുന്നത്

ഡിസോൺ കലോത്സവം, 75 പോയിൻ്റുമായി കേരളവർമ്മ മുന്നിൽ

ഗുരുവായൂർ : കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിസോൺ കലോത്സവം ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ സിനിമ സംവിധായകനും എഴുത്തുകാരനുമായ പി വി ഷാജികുമാർ ഉൽഘാടനം ചെയ്തു .56 സ്‌റ്റേജിതര മത്സരങ്ങളും 50 സ്‌റ്റേജ്‌ മത്സരങ്ങളുമടക്കം 106 ഇനങ്ങളിലാണ്‌ മത്സരം.

പെൺകുട്ടിക്ക് അശ്‌ളീല സന്ദേശം , ഗുരുവായൂരിലെ അഷ്ടപദി ഗായകനെ പാർട്ടി പുറത്താക്കി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ അഷ്ടപദി ഗായകനും, കുട്ടി സംഘം സംസ്ഥാന നേതാവും , വിദ്യാർത്ഥി വിഭാഗം ജില്ലാ കമ്മറ്റി അംഗവുമായ ജി എൻ രാമകൃഷ്ണനെ പാർട്ടിയിൽ നിന്നും പുറത്താക്കി ,പ്രായ പൂർത്തിയാകാത്ത ഒരു പെൺകുട്ടിക്ക് അശ്‌ളീല സന്ദേശം

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവീകരണ കലശം ആരംഭിച്ചു.

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവീകരണ പുന:പ്രതിഷ്ഠ ദ്രവ്യാവർത്തി കലശത്തിന് തുടക്കം കുറിച്ചു. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് 13 ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകൾക്ക് തുടക്കം

വടക്കാഞ്ചേരിയിലെ വീടിന്റെ ടെറസ്സിൽ കണ്ടെത്തിയ യുവാവ് മാനസികാസ്വാസ്ഥ്യമുള്ള ഡോക്ടർ

തൃശൂർ : വടക്കാഞ്ചേരിയിലെ വീടിന്റെ ടെറസ്സിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. തൃശൂർ നായ്ക്കനാൽ സ്വദേശിയായ ഡോക്ടറാണെന്നാണ് തിരിച്ചറിഞ്ഞത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. ബന്ധുക്കളെത്തി യുവാവിനെ ഏറ്റെടുത്തു.