Header 1 vadesheri (working)

അതിരപ്പിള്ളിയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു ,സുഹൃത്തിനെ കാണാതായി

Above Post Pazhidam (working)

ചാലക്കുടി : അതിരപ്പിള്ളിയിൽ വിനോദയാത്രക്കെത്തിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. മറ്റൊരു വിദ്യാർത്ഥിയെ കാണാതായി. അഴീക്കോട് ലൈറ്റ് ഹൗസ് സ്റ്റോപ്പിന് കിഴക്ക് ഭാഗത്ത് കല്ലുങ്കൽ ഷക്കീറിന്റെയും മകൻ ആദിൽഷ (14) ആണ് മരിച്ചത്. സീതി സാഹിബ്ബ് സ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.

First Paragraph Rugmini Regency (working)

അയൽവാസിയായ തെങ്ങാകൂട്ടിൽ വീട്ടിൽ ഇർഫാൻ അലി (15) യെയാണ് പുഴയിൽ കാണാതായത്. ഉച്ചക്ക് 2.30 മണിയോടെയാണ് അഞ്ചംഗ സംഘം കാറിൽ അതിരപ്പിള്ളിയിലേക്ക് യാത്ര തിരിച്ചത്. അതിരപ്പിള്ളി ചിക്ലായി പുഴയിൽ കുളിക്കാനിറങ്ങിയ ഇവർ അപകടത്തിൽപ്പെടുകയായിരുന്നു

Second Paragraph  Amabdi Hadicrafts (working)