Post Header (woking) vadesheri

സ്വകാര്യ ആശുപത്രി കെട്ടിടത്തില്‍നിന്നും താഴേക്ക് ചാടിയ യുവാവ് മരിച്ചു.

Above Post Pazhidam (working)

തൃശൂർ: കൊടകരയില്‍ സ്വകാര്യ ആശുപത്രി കെട്ടിടത്തില്‍നിന്നും താഴേക്ക് ചാടിയ യുവാവ് മരിച്ചു.കൊടകര വഴിയമ്ബലം കാരക്കട മോഹനന്റെ മകന്‍ ശരത്ത് (29) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പിതാവിനും സഹോദരിമാര്‍ക്കുമൊപ്പം ചികല്‍സക്കായി എത്തിയതായിരുന്നു യുവാവ്.

Ambiswami restaurant

കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു ഒ.പി. പിതാവിനോട് താന്‍ താഴേക്ക് ചാടുകയാണെന്നു പറഞ്ഞ് ഓടി വന്ന് ചാടിയ ഇയാളെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: ശ്യാമ, ശാന്തി. യുവാവിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി പറയുന്നു.

Second Paragraph  Rugmini (working)