Above Pot

ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോൽസവം 30 ന്, പങ്കെടുക്കുന്നത് 68 കലാകാരൻമാർ

ഗുരുവായൂർ : ദേവസ്വം അഷ്ടപദി സംഗീതോൽസവം ഏപ്രിൽ 30 ശനിയാഴ്ച ദേവസ്വം മന്ത്രി. .കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രാത്രി 7 മണിക്ക് ദേവസ്വം തെക്കേ നട പ്രത്യേക വേദിയിൽ ചേരുന്ന സമ്മേളനത്തിൽ ചെയർമാൻ ഡോ: വി.കെ വിജയൻ അധ്യക്ഷനാകും .എൻ കെ അക്ബർ എം എൽ എ, നഗരസഭാ ചെയർമാൻ .എം കൃഷ്ണദാസ് എന്നിവർ മുഖ്യാതിഥികളാകും.അഷ്ടപദിയിൽ സമഗ്ര സംഭാവന നൽകിയ കലാകാരന് ദേവസ്വം ഏർപ്പെടുത്തിയ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം പ്രശസ്ത അഷ്ടപദി സംഗീതകാരൻ പയ്യന്നൂർ കൃഷ്ണമണി മാരാർക്ക് മന്ത്രി ചടങ്ങിൽ സമ്മാനിക്കും. തുടർന്ന് പുരസ്കാര ജേതാവിൻ്റെ അഷ്ടപദി കച്ചേരിയും അരങ്ങേറും. ജയദേവ കവിയുടെ ഗീതഗോവിന്ദത്തെ അധികരിച്ചുള്ള ദേശീയ സെമിനാർ ഏപ്രിൽ 30ന് വൈകിട്ട് 4ന് നടക്കും. ഡോ: മുരളീ മാധവൻ, ഡോ.എൻ.പി.ജയകൃഷ്ണൻ, അമ്പലപ്പുഴ വിജയകുമാർ, ഡോ.നീനാ പ്രസാദ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ.വി.അച്യുതൻ കുട്ടി മോഡറേറ്ററാകും. മെയ് ഒന്ന് ഞായറാഴ്ച ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപ പ്രകാശനം നിർവ്വഹിക്കുന്നതോടെ അഷ്ടപദി സംഗീതോൽസവം ആരംഭിക്കും. 68 കലാകാരൻമാരാണ് സംഗീതോൽസവത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. 41 പുരുഷൻമാരും 27 വനിതകളും. വൈകിട്ട് 6 മുതൽ പ്രശസ്ത അഷ്ടപദി ഗായകർ അവതരിപ്പിക്കുന്ന കച്ചേരിയോടെയാകും സംഗീതോൽസവം സമാപിക്കുക.

First Paragraph  728-90