Header 1 = sarovaram
Above Pot

ഗുരുവായൂരിൽ വയോധികന്റെ മൃതദേഹം വീടിനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍

ഗുരുവായൂർ : പാലുവായില്‍ വയോധികന്റെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പാലുവായ് വിഷ്ണു ക്ഷേത്രത്തിന് സമീപം കരുമത്തില്‍ രാധാകൃഷ്ണ(65)ന്റെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ ആറോടെ ലോട്ടറി വില്‍പ്പനക്കാരനായ മണി കണ്ടത്. ലോട്ടറി വില്‍പ്പനയ്ക്ക് ഉപയോഗിക്കുന്ന പലകയും മറ്റും ഈ വീടിനോടു ചേര്‍ന്നാണ് മണി സൂക്ഷിച്ചിരുന്നത്. രാവിലെ ഇതെടുക്കാന്‍ ചെന്നതായിരുന്നു മണി. മണി നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൗണ്‍സിലര്‍ ബിന്ദു അജിത്കുമാറിന്റെ നേതൃത്വത്തില്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വയറിങ് ജോലിക്കാരനായ രാധാകൃഷ്ണന്‍ ഏറെ നാളായി വീട്ടില്‍ ഒറ്റക്കാണ് കഴിഞ്ഞിരുന്നത്.ചാവക്കാട് പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.സംസ്‌കാരം വ്യാഴാഴ്ച ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തില്‍.

Vadasheri Footer