Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം അഷ്ടപദി പുരസ്‌കാരം വൈക്കം ജയൻ മാരാർക്ക്.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോൽസവത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ 2024 ലെ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരത്തിന് അഷ്ടപദി കലാകാരൻ വൈക്കം ജയൻ മാരാർ (ജയകുമാർ) തെരഞ്ഞെടുത്തു.അഷ്ടപദി ഗാനശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം . .25,001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം .

Ambiswami restaurant

അഷ്ടപദി സംഗീതോൽസവ ദിനമായ മെയ് 9 ന് വൈകിട്ട് ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. തുടർന്ന് പുരസ്കാര ജേതാവിൻ്റെ അഷ്ടപദി കച്ചേരിയും അരങ്ങേറും. മൂന്നാമത് പുരസ്കാരമാണിത്.

Second Paragraph  Rugmini (working)

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഡോ.സദനം ഹരികുമാർ , ഡോ.എൻ.പി വിജയകൃഷ്ണൻ എന്നിവരടങ്ങുന്ന അഷ്ടപദി പുരസ്കാര നിർണയ സമിതിയാണ് വൈക്കം ജയൻമാരാരെ പുരസ്കാരത്തിനായി ശുപാർശ ചെയ്തത്.

Third paragraph

ഇന്നു ചേർന്ന ദേവസ്വം ഭരണസമിതി യോഗം ശുപാർശ അംഗീകരിച്ചു അദ്ദേഹത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു. വൈക്കം മഹാദേവ ക്ഷേത്രം കിഴക്കേ നട സ്വദേശിയായ ജയൻ മാരാർ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഷ്ടപദി, പഞ്ചവാദ്യം കലാകാരനാണ്. ഇപ്പോൾ ശബരിമല ക്ഷേത്രത്തിലാണ് സേവനം