Header 1 vadesheri (working)

അഷ്ടപദി കലാകാരന്മാർക്ക് ഇന്ത്യ സ്റ്റാർ ബുക്ക്‌ അംഗീകാരം.

Above Post Pazhidam (working)

ഗുരുവായൂർ:ഗീതഗോവിന്ദം ട്രസ്റ്റ് ഗുരുവായൂർ ജനാർദനൻ നെടുങ്ങാടി സ്‌മാരക അഷ്ടപദി പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ജ്യോതിദാസിൻ്റെ 62 ശിഷ്യർ സെപ്തംബർ28 ന് ഗുരുവായൂരിൽ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ അഷ്ടപദി അരങ്ങേറ്റത്തിന് ഇന്ത്യ സ്റ്റാർ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൻ്റെ അംഗീകാരം ലഭിച്ചതായി പഠന കേന്ദ്രം ഭാരവാഹികൾ  വാർത്ത സമ്മേളനത്തിൽ അറിയിച്ചു. .

First Paragraph Rugmini Regency (working)

ഇന്ത്യ സ്റ്റാർ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ്‌ന്റെ അവാർഡ് ദാന ചടങ്ങ് 20 ന് ഗുരുവായൂർ നഗരസഭ ടൌൺ ഹാളിൽ രാവിലെ 10 മണിക്ക് നടക്കും. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ്സ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചാണ് ചടങ്ങുകൾ ആരംഭിക്കുക. ചടങ്ങ് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ ഉദ്ഘാടനം ചെയ്യും നഗരസഭചെയർമാൻ എം കൃഷ്‌ണദാസ് അദ്ധ്യക്ഷത വഹിക്കും

വാർത്ത സമ്മേളനത്തിൽ ഗുരുവായൂർ ജ്യോതിദാസ്,വിപിഷ് ടി യു ,സി.ഹരി കൃഷ്ണൻ
ഡോ: കെ.ബിപ്രഭാകരൻ എന്നിവർ പങ്കെടുത്തു.

Second Paragraph  Amabdi Hadicrafts (working)